Thursday, February 5, 2009

നാല്

ആ ശരത്കാല സായാഹ്നത്തില്‍ ചക്രവാളത്തിലെ അവ്യക്തമായ അസ്തമയ വര്‍ണ്ണങ്ങള്‍ക്കു താഴെ ചിന്നഹള്ളിയിലെ പുല്‍‌പ്രദേശം തികച്ചും വിജനം ആയിരുന്നു.

ശരത്കാലത്തിന്റെ ആദ്യനാളുകളില്‍ തന്നെ പുല്‍‌പ്രദേശം വരണ്ട് സുവര്‍ണ്ണ നിറം ആയിക്കഴിഞ്ഞിരിക്കും.

പുല്‍‌പ്രദേശത്തിനു കുറുകെയുള്ള പൊടിനിറഞ്ഞ പാത അവസാനിക്കുന്നത് ദാമന്‍‌ഗുണ്ടിയിലെ കല്‍‌പ്പടവുകളിലാണ്. കല്‍പ്പടവുകള്‍ ഇറങ്ങിച്ചെല്ലുമ്പോള്‍ ഒച്ച കേള്‍പ്പിച്ച് ഒഴുകിപ്പോകുന്ന അരുവി. അതിനുമപ്പുറം വിശാലമായ മുന്തിരിപ്പാടങ്ങള്‍.

ദൂരെ മഞ്ഞു മൂടിയ മലനിരകളെ നോക്കിയപ്പോള്‍ വീണ്ടും ഒരിയ്ക്കല്‍ കൂടി അവളെ ഓര്‍മ്മ വന്നു. അകലെ ഒരുപാട് അകലെ മഴമേഘങ്ങളുടെ നാട്ടില്‍ അവള്‍ ഏകയായിരിക്കുമോ? എന്നെ ഓര്‍ക്കുന്നുണ്ടാകുമോ?

മഞ്ഞിലും മഴയിലും കാറ്റിലുമൊക്കെ സ്വയം അലിയാന്‍ ഏറെ ആഗ്രഹിച്ച, എന്നാല്‍ തിരക്കുകളുടെ ലോകത്ത് ബന്ധനസ്ഥയാക്കപ്പെട്ട, ഗ്രാമത്തിന്റെ അടയാളങ്ങളുള്ള ഒരു പെണ്‍‌കുട്ടി. അവളുടേതുപോലെ ഇത്രയും സുന്ദരമായ കൈവിരലുകളും നെറ്റിയിലേയ്ക്ക് വീണുകിടക്കുന്ന മുടിയിഴകളും മറ്റാരിലും ഞാന്‍ കണ്ടിട്ടില്ല.

അവള്‍ എനിക്കേറ്റവും പ്രിയമുള്ളവള്‍ ആണ്. ഒരിയ്ക്കല്‍ അത്‌ അവളോട്‌ പറയാനാകാതെ ഏറെ ദിവസങ്ങള്‍ ഞാനലഞ്ഞു നടന്നു. താഴ്‌വരകളില്‍ അവള്‍ക്കായ്‌ ഞാന്‍ കാത്തിരുന്നു , അവളറിയാതെ. പറയാതെ എല്ലാം ഞാന്‍ അവളോട് പറഞ്ഞിരുന്നു, പലപ്പോഴും. അറിഞ്ഞിട്ടും അറിഞ്ഞില്ല എന്ന് ഭാവിച്ച് അവള്‍ അകന്ന് നിന്നു. അന്നൊക്കെ ഞാന്‍ ഓര്‍മ്മകളുടെ തടവറയിലേയ്ക്ക് സ്വയം ഒതുങ്ങിക്കൂടി.

പിന്നെ എപ്പോഴോ ഒരിയ്ക്കല്‍ അവളുടെ മനോഹരമായ കൈപ്പടയില്‍ അവള്‍ എനിക്ക് എഴുതി,
"മനസ്സിന്റെ ആര്‍ദ്രതലങ്ങളില്‍ നീയൊരു കാറ്റായ് വീശി. കടപുഴകാതിരിക്കാന്‍ ഞാന്‍ ഓടി മറഞ്ഞു. പിന്നെ താഴ്വരകളില്‍ നീ വസന്തമായ് വിരിഞ്ഞു അപ്പോഴും കണ്ണുകളടച്ചു ഞാന്‍ മനസ്സിനെ മറച്ചു. പിന്നെ നീ മഴയായ് പെയ്തു. കുട നിവര്‍ത്തി നിന്നെ തടുക്കാനൊരുങ്ങവേ ഞാനറിഞ്ഞു, ആ മഴത്തുള്ളികള്‍ക്ക് ചൂടായിരുന്നു. അതില്‍ ഉപ്പു രസം കലര്‍ന്നിരുന്നു. ഞാനറിഞ്ഞു, അതെനിക്കു വേണ്ടി നിന്റെ ആതമാവ് കരഞ്ഞതായിരുന്നു എന്റെ യാത്രകള്‍ നിന്നിലവസാനിക്കുന്നു, എപ്പോഴാണ് എനിക്കൊപ്പം നീയൊഴുകിത്തുടങ്ങിയത്? ഞാനറിഞ്ഞിരുന്നില്ല. പക്ഷെ നീ ഒഴുകാതിരുന്നപ്പോള്‍ ഞാന്‍ പെട്ടെന്നറിഞ്ഞു. പിന്നെ ഞാന്‍ തിരിച്ചൊഴുകാന്‍ തുടങ്ങി, നീ ഒഴുക്കു നിര്‍ത്തിയിടത്തേക്ക്. ഞാനെത്തുമെന്ന് നിനക്കറിയാമായിരുന്നു!!! നീയെന്നെ തേടുമ്പോള്‍ ഞാന്‍ തിരക്കെന്ന വിധിയിലകപ്പെട്ടിരിക്കും. ഞാനോടി വരുമ്പോള്‍ നീയകലങ്ങളിലേക്കൊഴിഞ്ഞു മാറും. പിന്നെ നീയും ഞാനും ഇങ്ങനെ പുകഞ്ഞ് പുകഞ്ഞ് കണ്ണുകള്‍ നനഞ്ഞ്, തൊണ്ടയിടറി ഇനിയൊരു മൃദുസ്പര്‍ശം വരെ നാമിരുവരും നീറിക്കൊണ്ടേയിരിക്കും. കാരണം നമുക്കിരുവര്‍ക്കും പകരം വയ്ക്കാന്‍ നാം മാത്രം."

ദാമന്‍‌ഗുണ്ടിയിലെ കല്‍പ്പടവുകളിലേയ്ക്ക് അപ്പോഴും സില്‍‌വര്‍ ഓക്കുമരത്തിന്റെ ഇലകള്‍ പൊഴിഞ്ഞു വീണുകൊണ്ടേയിരുന്നു.

ഈ നിമിഷങ്ങളില്‍ ഞാനറിയുന്നു പ്രണയത്തിന്‍റെ പൊടിമഞ്ഞു പൊഴിച്ച്‌ എന്റെ താഴ്‌വരകളിലേയ്ക്ക് വീണ്ടുമൊരു മഞ്ഞുകാലം വരികയാണ്‌. ഡിസംബറിന്‍റെ തണുപ്പില്‍ ചിന്നഹള്ളിയിലെ കാപ്പിത്തോട്ടങ്ങള്‍ അടിമുടി പൂത്തു നില്‍ക്കും. പൊടിമഞ്ഞിന്റെ കുഞ്ഞു കുഞ്ഞു കൂനകള്‍ പോലെ കാപ്പിച്ചെടികളിലെങ്ങും വെളുത്ത പൂക്കള്‍ വിടരും. ഇപ്പോള്‍ ഞാന്‍ ഒറ്റയ്ക്കല്ല. എന്‍റെ ഏകാന്തയുടെ ദിവസങ്ങള്‍ ഓര്‍മ്മ മാത്രമായിരിക്കുന്നു.

അവളിപ്പോള്‍ എനിക്കേറ്റവും പ്രിയമുള്ളവള്‍ , അല്ല അതുമാത്രമല്ല, അവളെന്‍റെ ജീവിതവും ജീവനുമൊക്കെയാണ്‌. ഇതൊരു പുനര്‍ജ്ജനിയാണ്‌. അവളെനിക്കു തിരികെ തന്നത്‌ ജീവിതത്തിന്‍റെ മനോഹാരിതയാണ്‌. അതെ, ഇപ്പോള്‍ എന്റെ ജീവിതത്തില്‍ വസന്തകാലമാണ്. പ്രണയത്തിന്റെ വസന്തകാലം.

പിന്നീട് ഒരു നാള്‍ ഒരു വൈകുന്നേരം എന്നെയും തേടി ജോനോ വന്നു. അവന്റെ മുഷിഞ്ഞ കുപ്പായത്തിന്റെ കീശയില്‍ നിന്നും ചുരുട്ടിപ്പിടിച്ച ഒരു കഷണം പേപ്പര്‍ എനിക്കു നേരെ നീട്ടി. അതും അവള്‍ എനിക്ക് എഴുതിയത് ആയിരുന്നു.
“നഷ്ടപ്പെടുന്ന നിമിഷങ്ങള്‍ അതൊരിക്കലും ഇനിയില്ല എന്നോര്‍ത്ത് തളരുന്നു. ഒഴുകിവീഴുന്ന കണ്ണുനീര്‍ത്തുള്ളികള്‍ അതൊരിക്കല്‍ക്കൂടി വന്നാലോ എന്നോര്‍ത്ത് തളരുന്നു. ചുരുക്കത്തില്‍ ഞാനെപ്പോഴും തളര്‍ന്നു തന്നെ. ശിവാ, നീ എനിക്കായ് അകലെ കാത്തിരിക്കുന്നു. മൂടല്‍ മഞ്ഞില്‍ ഉറങ്ങിക്കിടക്കുന്ന താഴ്വരകളുടെ നാട്ടില്‍ നീ തന്ന സ്വപ്നങ്ങളുടെ പ്രണയകാലവുമായ് ഞാന്‍ ഇവിടെയും. ഓരോ ദിവസവും ഓരോ നിമിഷവും ഞാന്‍ നിന്നോട് കൂടുതല്‍ കൂടുതല്‍ അടുത്തുകൊണ്ടിരിക്കുന്നു. നിന്നിലേക്കുള്ള എന്‍റെ യാത്ര , അത് തുടങ്ങിക്കഴിഞ്ഞു. ഞാന്‍ വരുന്നു, നിന്നെയും തേടി, തണുത്ത കാറ്റും വിളഞ്ഞു നില്‍ക്കുന്ന വയലുകളും പിന്നെ മഞ്ഞു മൂടിയ മലനിരകളുമുള്ള നിന്റെ താഴവരയിലേയ്ക്ക്.”

അന്നു മുതല്‍ ഞാന്‍ കാത്തിരിയ്ക്കുന്നു, ഈ കല്‍പ്പടവുകളില്‍. ഷക്ലേഷ്പൂരിലെ തിരക്കില്‍ ബസിറങ്ങി നെല്‍പ്പാടങ്ങളുടെ നഗരത്തിലേയ്ക്കുള്ള ബസില്‍ കയറി ദേശീയപാത 48-ലെ ബാലുപ്പേട്ടയില്‍ ബസിറങ്ങി എന്നെയും തേടി അവള്‍ നടന്നു വരുന്നത് ഈ വഴിയിലൂടെ തന്നെയാവും, കാരണം എന്റെ ചിത്രങ്ങളിലൂടെയും വാക്കുകളിലൂടെയും അവള്‍ക്ക് ഏറെ പരിചിതമാണ് ഈ വഴികള്‍.

മുന്തിരിപ്പാടത്തിന്റെ അവ്യക്തതയെ മറച്ചുകൊണ്ട് ഇരുട്ട് പിന്നെയും വ്യാപിക്കാന്‍ തുടങ്ങി. അകലെ സില്‍‌വര്‍ ഓക്ക് മരങ്ങള്‍ക്കുമപ്പുറം മലകള്‍ക്ക് മീതെ ചന്ദ്രബിംബത്തിന്റെ ഒരു ചെറിയ കഷണം ഉയര്‍ന്നു കാണാമായിരുന്നു.


മഞ്ഞിന്റെ നേരിയ ഗന്ധമുള്ള ഒരു കാറ്റ് മലയിറങ്ങി താഴ്വരയിലൂടെ കാപ്പിത്തോട്ടങ്ങളില്‍ മഞ്ഞുമഴ പെയ്യിച്ച് മുന്തിരിപ്പാടത്തിലേയ്ക്ക് ഒഴുകിപ്പോയി.

47 comments:

ശ്രീ said...

മനോഹരമായ, പ്രണയാതുരമായ ഒരു നല്ല പോസ്റ്റ്... തുടരൂ ശിവാ...

ചങ്കരന്‍ said...

ശിവ, ഫോട്ടോപോലെ മനോഹരമായി എഴുതുന്നു.

രസികന്‍ said...

വരികള്‍ മനോഹരമായിരിക്കുന്നു ശിവാ... (എന്റെ അഭിപ്രായത്തില്‍ വളരെ നല്ല പോസ്റ്റ്)

Typist | എഴുത്തുകാരി said...

വരും, വരാതിരിക്കില്ല, വരാമെന്നു പറഞ്ഞിട്ടുണ്ടല്ലോ‍.

sreeNu Lah said...

ഇഷ്ടമായി. നല്ല പോസ്റ്റ് ശിവാ.

Sarija N S said...

ചിന്നഹള്ളിയിലെ അധ്യായങ്ങള്‍ എല്ലാം തന്നെ സുന്ദരമായിരുന്നു. ഇതും അങ്ങനെ തന്നെ. :)

Jimmy said...

കൊള്ളാം.. ആശംസകള്‍..

sherlock said...

മനോഹരം ശിവ..ഒരു റഷ്യന്‍ നാടോടികഥവായിക്കുന്ന സുഖം :)

/മഞ്ഞിന്റെ നേരിയ ഗന്ധമുള്ള ഒരു കാറ്റ് മലയിറങ്ങി താഴ്വരയിലൂടെ കാപ്പിത്തോട്ടങ്ങളില്‍ മഞ്ഞുമഴ പെയ്യിച്ച് മുന്തിരിപ്പാടത്തിലേയ്ക്ക് ഒഴുകിപ്പോയി/

“മഞ്ഞി“നോടു ഭയങ്കര താല്പര്യമാണല്ലേ?.. നടക്കട്ടെ :)

shajkumar said...

അല്ല അതുമാത്രമല്ല, അവളെന്‍റെ ജീവിതവും ജീവനുമൊക്കെയാണ്‌. ഇതൊരു പുനര്‍ജ്ജനിയാണ്‌. അവളെനിക്കു തിരികെ തന്നത്‌ ജീവിതത്തിന്‍റെ മനോഹാരിതയാണ്‌. അതെ, ഇപ്പോള്‍ എന്റെ ജീവിതത്തില്‍ വസന്തകാലമാണ്. പ്രണയത്തിന്റെ വസന്തകാലം.
പ്രണയത്തിണ്റ്റെ വറുതിയിലും അവള്‍ ഉണ്ടാകട്ടെ...

|santhosh|സന്തോഷ്| said...

"മഞ്ഞിന്റെ നേരിയ ഗന്ധമുള്ള ഒരു കാറ്റ് മലയിറങ്ങി താഴ്വരയിലൂടെ കാപ്പിത്തോട്ടങ്ങളില്‍ മഞ്ഞുമഴ പെയ്യിച്ച് മുന്തിരിപ്പാടത്തിലേയ്ക്ക് ഒഴുകിപ്പോയി."

മഞ്ഞുകാലത്തോടുള്ള ഒടുങ്ങാത്ത പ്രണയം ശിവ വാക്കുകളില്‍ നീ കോറിയിട്ടിരിക്കുന്നു, ഒരു മഞ്ഞുകാലത്ത് നെഞ്ചിലേറ്റുന്ന പ്രണയവുമായി മഞ്ഞുകാല പ്രണയിനി തിരക്കെന്ന വിധിയില്‍നിന്ന് വിട്ടൊഴിഞ്ഞ് നിന്നെ തേടിയെത്തിയിരിക്കും. ഒരു തിരക്കുകള്‍ക്കും, ബാധ്യതകള്‍ക്കും, ആത്മീയതകള്‍ക്കും അവളെ തടഞ്ഞു നിര്‍ത്താനാവില്ല.. ഒടുക്കും രണ്ടു ജന്മങ്ങള്‍ ഒന്നായിതീരുക തന്നെ ചെയ്യും. കാത്തിരിക്കുന്നു ആ ശുഭമുഹൂര്‍ത്തത്തിനായി..

വളരെ ഇഷ്ടപ്പെട്ടു ഈ എഴുത്ത്. ബ്ലോഗിലെ മുന്‍ നിര എഴുത്തുകാരിലൊരാളാണ് താങ്കള്‍ ശിവ. ഉറപ്പായും.

ചാണക്യന്‍ said...

ശിവാ,
ചിഹ്നഹള്ളിയിലെ ബാക്കിപത്രത്തിനായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളായി...
താനിനി അത് വഴിയില്‍ നിര്‍ത്തിയിട്ട് കടന്നുകളഞ്ഞതാണോ എന്നും സംശയിച്ചു..
അങ്ങനെയാണെങ്കില്‍ ഇനി തന്നെ കാണുമ്പോള്‍ നല്ല തല്ല് തരണമെന്നും കരുതിയിരുന്നതാണ്:):)

നല്ലൊരു സിനിമ കണ്ട് വരവെ അത്
പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉണ്ടാവുന്ന നഷ്ടബോധം....അതാണ് എന്റെ മനസ്സിനെ മദിച്ചുകൊണ്ടിരുന്നത്, ഈ പോസ്റ്റു വരുവോളം....

ഞാനിപ്പോള്‍ വീണ്ടും ചിഹ്നഹള്ളിയിലെത്തിക്കഴിഞ്ഞു...നന്ദി ശിവാ..

ഇത് തുടരുക.....ആശംസകള്‍....

പൊറാടത്ത് said...

ചിന്നഹള്ളിയുടെ വിവരണങ്ങൾ വായിയ്ക്കുമ്പോൾ ഈ വയസ്സുകാലത്തും അറിയാതെ മനസ്സിൽ പ്രണയം വിടരുന്നു. നന്ദി ശിവ..

കാന്താരിക്കുട്ടി said...

ചിന്നഹള്ളി വിവരണങ്ങൾ ഏറെ നാളായി കാണാനില്ലായിരുന്നല്ലോ.എന്നത്തേയും പോലെ ഈ കുറിപ്പുകളും ആസ്വാദ്യകരം.നന്നായിരിക്കുന്നു ശിവ

Malathi and Mohandas said...

സുന്ദരമായിരിക്കുന്നു, ശിവ. കവിതയാണോ കഥയാണോ രണ്ടും കു‌ടിയോ?
ഞങ്ങളും കാത്തിരിക്കുന്നു, അടുത്തതിനുവേണ്‍ടി.

സുദേവ് said...

ശിവ ..ഒരു പാടു മനോഹരമായിരിക്കുന്നു .ആ മഞ്ഞിന്റെ തണുപ്പ് ഇവിടെ അറിയാം ആ എഴുത്തിലൂടെ....

ശ്രീഇടമൺ said...

"മനസ്സിന്റെ ആര്‍ദ്രതലങ്ങളില്‍ നീയൊരു കാറ്റായ് വീശി. കടപുഴകാതിരിക്കാന്‍ ഞാന്‍ ഓടി മറഞ്ഞു. പിന്നെ താഴ്വരകളില്‍ നീ വസന്തമായ് വിരിഞ്ഞു അപ്പോഴും കണ്ണുകളടച്ചു ഞാന്‍ മനസ്സിനെ മറച്ചു. പിന്നെ നീ മഴയായ് പെയ്തു. കുട നിവര്‍ത്തി നിന്നെ തടുക്കാനൊരുങ്ങവേ ഞാനറിഞ്ഞു, ആ മഴത്തുള്ളികള്‍ക്ക് ചൂടായിരുന്നു. അതില്‍ ഉപ്പു രസം കലര്‍ന്നിരുന്നു. ഞാനറിഞ്ഞു, അതെനിക്കു വേണ്ടി നിന്റെ ആതമാവ് കരഞ്ഞതായിരുന്നു എന്റെ യാത്രകള്‍ നിന്നിലവസാനിക്കുന്നു, എപ്പോഴാണ് എനിക്കൊപ്പം നീയൊഴുകിത്തുടങ്ങിയത്? ഞാനറിഞ്ഞിരുന്നില്ല. പക്ഷെ നീ ഒഴുകാതിരുന്നപ്പോള്‍ ഞാന്‍ പെട്ടെന്നറിഞ്ഞു. പിന്നെ ഞാന്‍ തിരിച്ചൊഴുകാന്‍ തുടങ്ങി, നീ ഒഴുക്കു നിര്‍ത്തിയിടത്തേക്ക്. ഞാനെത്തുമെന്ന് നിനക്കറിയാമായിരുന്നു!!! നീയെന്നെ തേടുമ്പോള്‍ ഞാന്‍ തിരക്കെന്ന വിധിയിലകപ്പെട്ടിരിക്കും. ഞാനോടി വരുമ്പോള്‍ നീയകലങ്ങളിലേക്കൊഴിഞ്ഞു മാറും. പിന്നെ നീയും ഞാനും ഇങ്ങനെ പുകഞ്ഞ് പുകഞ്ഞ് കണ്ണുകള്‍ നനഞ്ഞ്, തൊണ്ടയിടറി ഇനിയൊരു മൃദുസ്പര്‍ശം വരെ നാമിരുവരും നീറിക്കൊണ്ടേയിരിക്കും. കാരണം നമുക്കിരുവര്‍ക്കും പകരം വയ്ക്കാന്‍ നാം മാത്രം."

അനുപമം......*

തോന്ന്യാസി said...

"മനസ്സിന്റെ ആര്‍ദ്രതലങ്ങളില്‍ നീയൊരു കാറ്റായ് വീശി. കടപുഴകാതിരിക്കാന്‍ ഞാന്‍ ഓടി മറഞ്ഞു. പിന്നെ താഴ്വരകളില്‍ നീ വസന്തമായ് വിരിഞ്ഞു അപ്പോഴും കണ്ണുകളടച്ചു ഞാന്‍ മനസ്സിനെ മറച്ചു. പിന്നെ നീ മഴയായ് പെയ്തു. കുട നിവര്‍ത്തി നിന്നെ തടുക്കാനൊരുങ്ങവേ ഞാനറിഞ്ഞു, ആ മഴത്തുള്ളികള്‍ക്ക് ചൂടായിരുന്നു. അതില്‍ ഉപ്പു രസം കലര്‍ന്നിരുന്നു. ഞാനറിഞ്ഞു, അതെനിക്കു വേണ്ടി നിന്റെ ആതമാവ് കരഞ്ഞതായിരുന്നു എന്റെ യാത്രകള്‍ നിന്നിലവസാനിക്കുന്നു, എപ്പോഴാണ് എനിക്കൊപ്പം നീയൊഴുകിത്തുടങ്ങിയത്? ഞാനറിഞ്ഞിരുന്നില്ല. പക്ഷെ നീ ഒഴുകാതിരുന്നപ്പോള്‍ ഞാന്‍ പെട്ടെന്നറിഞ്ഞു. പിന്നെ ഞാന്‍ തിരിച്ചൊഴുകാന്‍ തുടങ്ങി, നീ ഒഴുക്കു നിര്‍ത്തിയിടത്തേക്ക്. ഞാനെത്തുമെന്ന് നിനക്കറിയാമായിരുന്നു!!! നീയെന്നെ തേടുമ്പോള്‍ ഞാന്‍ തിരക്കെന്ന വിധിയിലകപ്പെട്ടിരിക്കും. ഞാനോടി വരുമ്പോള്‍ നീയകലങ്ങളിലേക്കൊഴിഞ്ഞു മാറും. പിന്നെ നീയും ഞാനും ഇങ്ങനെ പുകഞ്ഞ് പുകഞ്ഞ് കണ്ണുകള്‍ നനഞ്ഞ്, തൊണ്ടയിടറി ഇനിയൊരു മൃദുസ്പര്‍ശം വരെ നാമിരുവരും നീറിക്കൊണ്ടേയിരിക്കും. കാരണം നമുക്കിരുവര്‍ക്കും പകരം വയ്ക്കാന്‍ നാം മാത്രം."

ശിവ ഇതു ഞാനെടുക്കുന്നു... ചുമ്മാ സൂക്ഷിച്ചു വയ്ക്കാന്‍....എന്നെങ്കിലും ഉപയോഗിക്കാന്‍ കഴിഞ്ഞാലോ?

നിലാവ് said...

മനോഹരമായ വരികള്‍..

അനില്‍@ബ്ലൊഗ് said...

ശിവ,
മനോഹരമായ വര്‍ണ്ണനകളാല്‍ ആകര്‍ഷണീയമായ പോസ്റ്റ്.
എഴുത്ത് കൂടുതല്‍ നന്നായിവരുന്നു.
ആശംസകള്‍.

പരമാര്‍ഥങ്ങള്‍ said...

ശിവാ,
നീ തികച്ചും ഒരു കവിയായി മാറിക്കഴിഞ്ഞൂ എന്ന് മനസ്സിലാക്കുക.തൊടുന്നതെല്ലാം കവിതയാകുന്ന ഈ ഘട്ടം നീ അറിയുക.കഴിയുന്നിടത്തോളം രചനകൾ തുടരുക.....
ഞാൻ തൊട്ടറിയുന്നു...

ബിന്ദു കെ പി said...

ഒരു കവിതപോലെ സുന്ദരമായ കുറിപ്പ്..

lalrenjith said...

നീയൊരു കാറ്റായ് വീശി. കടപുഴകാതിരിക്കാന്‍ ഞാന്‍ ഓടി മറഞ്ഞു. പിന്നെ താഴ്വരകളില്‍ നീ വസന്തമായ് വിരിഞ്ഞു അപ്പോഴും കണ്ണുകളടച്ചു ഞാന്‍ മനസ്സിനെ മറച്ചു. പിന്നെ നീ മഴയായ് പെയ്തു. കുട നിവര്‍ത്തി നിന്നെ തടുക്കാനൊരുങ്ങവേ ഞാനറിഞ്ഞു,....

lalrenjith said...

ഹായ്....എത്രയോ....മനോഹരം .....മാഷേ.....ആശം സകള്‍

Areekkodan | അരീക്കോടന്‍ said...

Thrilling Chinnahalli...

SABITH.K.P said...

:)

അരുണ്‍ കായംകുളം said...

ശിവാ നിന്‍റെ വരികളെല്ലാം നല്ലത് തന്നെയാണ്.ഈ പോസ്റ്റില്‍ മാത്രമല്ല മറ്റു പല പോസ്റ്റിലും ഒരു പ്രണയത്തിന്‍റെ സ്പര്‍ശം കാണുന്നുണ്ട്.

സജി said...

ഈ വയസ്സാം കാലത്തും, ശിവാ..താങ്കള്‍ വല്ലാതെ മോഹിപ്പിക്കുന്നു.. ചാരം മൂടിക്കിടന്ന പലതിനേയും ആളിക്കത്തിക്കുവാന്‍ താങ്കളുടെ വാക്കൂകള്‍ക്കു കഴിയുന്നൂ....

raadha said...

കാത്തിരിക്കൂ ശിവാ..ഈ കാത്തിരിപ്പിനും അതിന്റേതായ ഒരു സുഖം ഉണ്ട് .. :) അവള്‍ വരും.. ഇങ്ങനെ ഒക്കെ ഉള്ള ചില പ്രതീക്ഷകള്‍ ഇല്ലങ്ങില്‍ ജീവിതം വളരെ അധികം മുരടിച്ചു പോവില്ലേ? :)

Bindhu Unny said...

ഇനിയെന്നും പ്രണയത്തിന്റെ വസന്തകാലമായിരിക്കട്ടെ. :-)

തെന്നാലിരാമന്‍‍ said...

""മനസ്സിന്റെ ആര്‍ദ്രതലങ്ങളില്‍ നീയൊരു കാറ്റായ് വീശി. കടപുഴകാതിരിക്കാന്‍ ഞാന്‍ ഓടി മറഞ്ഞു. പിന്നെ താഴ്വരകളില്‍ നീ വസന്തമായ് വിരിഞ്ഞു അപ്പോഴും കണ്ണുകളടച്ചു ഞാന്‍ മനസ്സിനെ മറച്ചു. പിന്നെ നീ മഴയായ് പെയ്തു. കുട നിവര്‍ത്തി നിന്നെ തടുക്കാനൊരുങ്ങവേ ഞാനറിഞ്ഞു, ആ മഴത്തുള്ളികള്‍ക്ക് ചൂടായിരുന്നു."


ശിവണ്ണാ...ഗംഭീരം...അതേ പറയാനാകുന്നുള്ളൂ...

വരവൂരാൻ said...

ആ ശരത്കാല സായാഹ്നത്തില്‍ ചക്രവാളത്തിലെ അവ്യക്തമായ അസ്തമയ വര്‍ണ്ണങ്ങള്‍ക്കു താഴെ ചിന്നഹള്ളിയിലെ പുല്‍‌പ്രദേശം തികച്ചും വിജനം ആയിരുന്നു.

പക്ഷെ ബ്ലോഗ്ഗിലൂടെ അത്‌ നീ ഏറ്റവും തിരക്കുള്ള സ്ഥലമായ്‌ മാറ്റിയല്ലോ, ഞങ്ങളൊക്കെ ഇപ്പോൾ അവിടെയല്ലേ

തിരുവല്ലഭൻ said...

ശിവാ,
പോസ്റ്റിലെ വരികളും ബ്ലോഗിന്റെ കളറും നല്ല ചേർച്ച. പ്രനയമൊക്കെ വറ്റിയ എന്നേപ്പോലെയുള്ള കിളവന്മാർക്കും വായനാസുഖം നൽകുന്ന ഒരു മൃദുവായ തലോടൽ. നന്ദി

Sureshkumar Punjhayil said...

Manassilum Manjupeyyunnu... Ashamsakal...!!!

പച്ചമനുഷ്യൻ said...

അറിഞ്ഞിട്ടും അറിഞ്ഞില്ല എന്ന് ഭാവിച്ച് അവള്‍ അകന്ന് നിന്നു. അന്നൊക്കെ ഞാന്‍ ഓര്‍മ്മകളുടെ തടവറയിലേയ്ക്ക് സ്വയം ഒതുങ്ങിക്കൂടി......

വയ്യ ശിവ വയ്യ....നിന്റെ പ്രണയം ഏന്ന്യ് പുനര്‍ ജനിപ്പിക്കുന്നു .......

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ശിവയ്ക്കും സരിജയ്ക്കും വിവാഹ മംഗളാശംസകള്‍...

സഞ്ചാരി said...

മച്ചൂ..സരിജയെക്കുറിച്ചാണോ?

നന്നായിരിക്കുന്നു...

എത്ര കാലം നിങ്ങള്‍ പ്രണയിച്ചു?

എല്ലാ ആശംസകളും നേരുന്നു!

ഷിബു മാത്യു ഈശോ തെക്കേടത്ത് said...

സരിജയുടെ ഫെബ്രുവരി 1 ലെ അവന്‍ പറയുന്നത് എന്ന് പോസ്റ്റില്‍ നിന്ന്

"അവന്‍റെ ശബ്ദമാണ് എന്നെ ആ ഉറക്കത്തില്‍ നിന്നുണര്‍ത്തിയത് . ‍അവന്‍ പറയുന്നു ചിറകുകളില്ലാത്ത എന്നെയാണ്‌ ഇഷ്ടമെന്ന്‌. എന്‍റെ വഴികളില്‍ വസന്തം വരുമെന്നും താഴ്‌വരകള്‍ തളിരണിയുമെന്നും ഉണങ്ങിപ്പോയെന്നു കരുതിയ വൃക്ഷങ്ങള്‍ പൂമരങ്ങളാകുമെന്നും അവന്‍ പറയുന്നു. ആ വഴികളിലൂടെ നാമൊരുമിച്ച്‌ നടക്കുമെന്നും ദു:ഖങ്ങളെല്ലാം ഞാന്‍ മറക്കുമെന്നും അവന്‍ പറയുന്നു. അവിടെ എനിക്കു പ്രീയപ്പെട്ട മഞ്ഞുകാലവും തണുത്ത കാറ്റും വിളഞ്ഞു നില്‍ക്കുന്ന വയലുകളും ഉണ്ടെന്ന്‌ അവന്‍ പറയുന്നു. "
..............................

പ്രണയത്തെക്കുറിച്ച് പറയാന്‍ ശിവ തന്നെ മിടുക്കന്‍ ... "നമുക്കിരുവര്‍ക്കും പകരം വയ്ക്കാന്‍ നാം മാത്രം."
..............................
Sivaa.... എല്ലാവിധമായ ആശംസകളും നേരുന്നു ....

ഗൗരിനാഥന്‍ said...

ഹെല്ലൊ ആശംസകള്‍..ചാണക്യന്റെ ബ്ലോഗ്ഗ് പോസ്റ്റ് ഇപ്പോള്‍ വായിച്ചേ ഉള്ളൂ..മനസമാധാനം നിറഞ്ഞ , നിറങ്ങള്‍ വിരിയുന്ന ജീവിതം ഉണ്ടാകട്ടെ..സരിജക്കും കൊടുത്തിട്ടുണ്ട് ആശംസകള്‍..ഇഷ്ടപെട്ട ആളെ തന്നെ കൂടെ കൂട്ടിയല്ലോ..സുഖമായിരിക്കൂ രണ്ട് പേരും

ഹന്‍ല്ലലത്ത് hAnLLaLaTh said...

ശിവ ഏട്ടനും സരിജ ചേച്ചിക്കും
ഹൃദയം നിറഞ്ഞ വിവാഹ മംഗളാശംസകള്‍...

manoj said...

ശിവ,
അവിചാരിതമായാണു ഞാനിവിടെ എത്തിയത്. ബ്ലൊഗ് അധികം വായിക്കാനൊന്നും സമയം ലഭിക്കാറില്ല. താങ്കളുടെ അതി സുന്ദരമായ മനസ്സു കണ്ടു, താങ്കളെടുത്ത ഫോട്ടോകളിലൂടെ.. അഭിനന്ദനങ്ങള്‍...
എഴുത്തിനു ഒരു ആപ്പിള്‍ മണം. ഇങ്ങനെ രുചിയുള്ള ഭാഷയില്‍ പ്രണയത്തെ അനുഭവിപ്പിക്കുവാന്‍ കഴിയുന്നത് എളുപ്പമല്ല. അഭിനന്ദനങ്ങള്‍..
പിന്നെ ഗൗരീനാഥന്‍ പറഞ്ഞതു പോലെ ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ കൂട്ടായും കിട്ടിയല്ലോ.. മനസ്സു നിറഞ്ഞ അഭിനന്ദനങ്ങള്‍.......:)

sg. said...

ഒരു വള്ളിനിക്കര്‍ കാലത്ത് ചിന്നഹള്ളിയില്‍
വെള്ളിനിറമുള്ള ബസില്‍ തുള്ളിതുള്ളി ഞാന്‍ വന്നിരുന്നു.
അവിടെ പള്ളിമുറ്റത്ത് നിന്ന കള്ളിപെണ്ണിനോട്
കിള്ളികിള്ളി ഞാന്‍ ചോദിച്ചു, അടുത്ത് കള്ളുഷാപ്പുണ്ടോയെന്ന്
വെള്ള കടലാസില്‍ അവള്‍ എഴുതിതന്നു.
കള്ള വടുവാ , നിന്റെ കള്ളകളി ഇവിടെ വേണ്ടായെന്ന്.
-------------------------------------------------------------------------
മഞ്ഞുപോലെ ഒരു കുഞ്ഞുപോലെ ഒരു കുടംവീഞ്ഞുപോലെ
ഞാന്‍ ആസ്വദിച്ചു. നിന്‍ എഴുത്ത്. തുടരുക

യാഥാര്‍ത്ഥ്യന്‍ - (vsk.krishnan) said...

ശിവ,
ദാമൻ ഗുണ്ടിയിലെ തണുത്ത മഞ്ഞിലൂടെ നടന്നുപോയ പ്രതീതി.
വളരെ നന്നയിരിക്കുന്നു.

ഹാരിസ് നെന്മേനി said...

ആദ്യമായാണ് വായിക്കുന്നത്..ശരിക്കും ഞെട്ടിച്ചു...very romantic..keep writing more

കുമാരന്‍ | kumaran said...

enthu manoharamaaya varikal.

Suмα | സുമ said...

തോന്ന്യാസി അടിച്ചോണ്ട് പോയ സംഭവം ഞാനും ഇങ്ങു പൊക്കുന്നു... :D

വളരെ വളരെ വളരെ നന്നായിട്ടിണ്ട് ട്ടോ... :)
എന്നിട്ട് എന്തായി ഇപ്പൊ??
അടുത്ത പോസ്റ്റ്‌ എപ്പളാ? :-/

Thamburu .....Thamburatti said...

മനോഹരം ഇതില്‍ കൂടുതല്‍ എന്ത് പറയാന്‍

ശ്രീദേവി said...

എത്ര പറഞ്ഞാലും ഭംഗി ചോരാത്ത..വീണ്ടും എന്തോ പറയാന്‍ ബാക്കി ആയി എന്ന് തോന്നിപ്പിക്കാന്‍ ഉള്ള കഴിവ് പ്രണയത്തിനു മാത്രമാണ് .. സന്തോഷവും അതിലേറെ ദുഖവും വിരഹവും എല്ലാം കൂടി കുഴഞ്ഞ ഒന്ന് .. എങ്കിലും പ്രണയിക്കുമ്പോള്‍ ആണ് ഈ ഭൂമി ഏറ്റം മനോഹരമാവുന്നത്.. ഓരോ പുല്ലും പുല്‍ക്കൊടിയും കവിത മൂളുന്നതും..ഇഷ്ടമായി.. വീണ്ടും വരാം..

Post a Comment

 
 
Copyright © ചിന്നഹള്ളി ഡയറി