Monday, October 27, 2008

മൂന്ന്

ശൈത്യകാലത്തിന്റെ ആദ്യനാളുകളിലെ മഞ്ഞു പെയ്യുന്ന ഒരു രാത്രി. ദൂരെ മഗ്ഗിയിലെ ഓറഞ്ചുതോട്ടങ്ങളിലെവിടെയോ ഒരു നായ ഓരിയിട്ടുകൊണ്ടേയിരുന്നു. ഇരുളിലൂടെ മലയിലേയ്ക്ക് കാലികളെ തെളിച്ച് പോകുന്ന മേച്ചില്‍ക്കാരുടെ ശബ്ദം അകലെയായി കേള്‍ക്കാം.

അകലെ മഗ്ഗിയില്‍ പള്ളിമണികള്‍ മുഴങ്ങുന്നുണ്ടായിരുന്നു. ഒരുപാട് നാളുകള്‍ക്ക് ശേഷം അന്ന് ചിന്നഹള്ളിയിലെ താഴ്വരയില്‍ പൊടി മഞ്ഞ് വീഴാന്‍ തുടങ്ങി. മുറ്റത്തെ ഹെലിക്കോണിയ ചെടികളില്‍ പൊടി മഞ്ഞ് വെള്ള ആവരണം പോലെ പറ്റി നിന്നു.

നിലാവ് വീണുകിടക്കുന്ന ചിന്നഹള്ളിയിലെ വിശാലമായ പുല്‍‌പ്രദേശവും അതില്‍ പലയിടത്തായി കൂട്ടം കൂടി നില്‍ക്കുന്ന കാലികളെയും പുല്‍‌പ്രദേശത്ത് അങ്ങിങ്ങായി തീ കൂട്ടിയിരിക്കുന്നതും കാലികളെ മേയ്ക്കുന്നവര്‍ ഓടി നടക്കുന്നതും ഒക്കെ അകലെയായി കാണാം.

പുല്‍‍പ്രദേശം തുടങ്ങുന്നിടത്ത് ചിന്നഹള്ളിയിലെ കളപ്പുരയാണ്. ശൈത്യകാലം തുടങ്ങുമ്പോഴേയ്ക്കും അവിടുത്തെ പണിക്കാരൊക്കെ അബ്ബാനിലെ ഗ്രാമത്തിലേയ്ക്ക് മടങ്ങിയിട്ടുണ്ടാകും. കളപ്പുരയില്‍ ഇനി അടുത്ത കൊയ്ത്ത് കാലം വരെ അയാള്‍ ഒറ്റയ്ക്കാവും, കളപ്പുരയിലെ കാവല്‍ക്കാരനായ വൃദ്ധന്‍.

മഞ്ഞ് വീണുകിടക്കുന്ന
നടപ്പാതയിലൂടെ പുല്‍‌പ്രദേശത്തേയ്ക്ക് ഞാന്‍ നടന്നു പോയി. കളപ്പുരയുടെ വാതില്‍ക്കല്‍ തൂക്കിയ ചില്ലുവിളക്ക് അപ്പോഴും കത്തുന്നുണ്ടായിരുന്നു.

പുല്‍‌പ്രദേശത്ത് എത്തിയപ്പോള്‍ മേച്ചില്‍ക്കാര്‍ തീ കൂട്ടി അതിനുചുറ്റും ഇരിയ്ക്കുകയായിരുന്നു. ഞാനും തറയിലെ പുല്ലില്‍ അവരൊപ്പം ഇരുന്നു.

പൊടിമഞ്ഞ് വീഴാന്‍ തുടങ്ങിയതിന്റെ ആശങ്ക പങ്കുവയ്ക്കുകയായിരുന്നു അവര്‍. ശൈത്യം പതിവിലും നേരത്തെയായതും അവരെ ഭയപ്പെടുത്തുന്നു. ഇനി വരാന്‍ പോകുന്നത് ഒരു പക്ഷെ കൊടുംശൈത്യത്തിന്റെ ദുര്‍ദ്ദിനങ്ങള്‍ ആയിരിക്കാം. പൊടിമഞ്ഞ് വീഴുന്നത് തന്നെ അതിന്റെ ലക്ഷണമായാണ് മുതിര്‍ന്ന മേച്ചില്‍ക്കാര്‍ കാണുന്നത്. ഈ തണുത്ത രാത്രികളിലാണ് കാലിമോഷ്ടാക്കള്‍ പതുങ്ങിയെത്തുന്നത്. ഇടയ്ക്ക് തീയിലേയ്ക്ക് ഉണങ്ങിയ മരക്കഷണങ്ങള്‍ എറിഞ്ഞുകൊണ്ട് അവര്‍ പിന്നെയും സംസാരിച്ചുകൊണ്ടേയിരുന്നു.

സില്‍‌വര്‍ ഓക്ക് മരങ്ങള്‍ക്കിടയിലൂടെ ചന്ദ്രബിംബം പിന്നെയും ഉയര്‍ന്നുവന്നു. ദൂരെ ആ നായ അപ്പോഴും ഓരിയിടുന്നുണ്ടായിരുന്നു. പെട്ടെന്ന് മുളങ്കാടുകളുടെ ഭാഗത്തായി ഒരു പഠക്കം പൊട്ടി ഒപ്പം പന്നിയുടെ ദയനീയമായ ശബ്ദവും. അവര്‍ എല്ലാവരും വിളക്കുകളുമായി ശബ്ദം കേട്ട് ദിക്കിലേയ്ക്ക് ഓടി. പുല്‍‌പ്രദേശവും കഴിഞ്ഞ് മുളങ്കാടുകളിലേയ്ക്ക് അവര്‍ ഓടി മറഞ്ഞു.

പഠക്കം കടിയ്ക്കുമ്പോള്‍ പന്നിയുടെ തലചിതറും. അത് തലയില്ലാതെ അലക്ഷ്യമായി ഓടും. പിന്നെ എവിടെയെങ്കിലും തട്ടി വീഴും. തറയിലെ രക്തത്തിന്റെ പാടുകള്‍ നോക്കി വേട്ടക്കാര്‍ അതിനെ കണ്ടെത്തും. അതിനെ കണ്ടെത്താന്‍ സഹായിച്ചാല്‍ അവര്‍ക്കും മാംസത്തിന്റെ ഒരു ഭാഗം കിട്ടും. ആയതിനാലാണ് അവരും അവിടേയ്ക്ക് ഓടിപ്പോയത്.

ഇപ്പോള്‍ ആ വിശാലമായ പുല്‍‌പ്രദേശത്ത് ഞാന്‍ ഒറ്റയ്ക്ക് ആയി. തീ അപ്പോഴും കത്തിക്കൊണ്ടിരുന്നു. പുല്‍‌പ്രദേശത്തെ മഞ്ഞുതുള്ളികള്‍ നിലാവില്‍ തിളങ്ങി. ഇരുളില്‍ നിന്ന് ആരോ എന്നെ നോക്കുന്നതുപോലെ എനിക്ക് തോന്നി. ഭയം എന്നെ കീഴ്പ്പെടുത്താന്‍ തുടങ്ങി. ഞാന്‍ വന്ന് തീയുടെ അടുത്ത് ഇരുന്നു. വല്ലാത്ത ദാഹം തോന്നി. നിലാവില്‍ ആ കാലിപ്പുര ഒരു വലിയ കല്ലറ പോലെ എന്നെ ഭയപ്പെടുത്തി നിശ്ശബ്ദം നിന്നു.

അപ്പോള്‍ അകലെ മുളങ്കാടുകളുടെ ഭാഗത്ത് വിളക്കുകള്‍ ഉയര്‍ന്ന് കാണാന്‍ തുടങ്ങി. അത് അടുത്ത് അടുത്ത് വന്നു. അവര്‍ തിരിച്ചെത്തിക്കഴിഞ്ഞു. അവര്‍ കിതയ്ക്കുന്നുണ്ടായിരുന്നു. ചിലരൊക്കെ തറയില്‍ കുത്തിയിരുന്നു. അവരുടെ മഞ്ഞുകുപ്പായങ്ങളില്‍ നിന്ന് മഞ്ഞുതുള്ളികള്‍ വീഴുന്നുണ്ടായിരുന്നു. ആ കാട്ടുപന്നിയെ കണ്ടെത്താന്‍ കഴിയാത്തതില്‍ അവര്‍ നിരാശരായിരുന്നു.

അത്താഴത്തിന് സമയം ആയി. ചില്ലുവിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ അവരൊപ്പം ഞാനും തറയില്‍ ഇരുന്നു. കളപ്പുരയിലെ വൃദ്ധനും അപ്പോള്‍ അവിടെ എത്തിച്ചേര്‍ന്നു. അത്താഴത്തിനുശേഷം വൃദ്ധന്‍ കളപ്പുരയിലേയ്ക്ക് പോയി. രണ്ടുപേരെ കാലിപ്പുരയുടെ കാവല്‍ ഏല്‍പ്പിച്ച് മറ്റുള്ളവര്‍ മുറിവേറ്റ പന്നിയെയും തേടി പോയി, പുല്‍‌പ്രദേശത്തിനപ്പുറത്തെ മുളങ്കാടുകളിലേയ്ക്ക്.

ഞാന്‍ വയ്ക്കോല്‍പ്പുരയിലേയ്ക്ക് പോയി. അവിടെ വയ്ക്കോല്‍പ്പുരയുടെ മുകളില്‍ വലിഞ്ഞുകയറി ആകാശം നോക്കി ഞാന്‍ ഇരുന്നു. അവര്‍ രണ്ടുപേരും തോക്കുകളുമായി കാലിപ്പുരയുടെ ചുറ്റും നടക്കുന്നുണ്ടായിരുന്നു. ചിലപ്പോഴൊക്കെ അവര്‍ തീയുടെ അടുത്ത് വന്ന് കൈകള്‍ ചൂടാക്കി പിന്നെയും കാലിപ്പുരയുടെ ചുറ്റും നടന്നു.

എനിക്ക് തണുപ്പ് തോന്നിത്തുടങ്ങി. പതിയെ താഴേയ്ക്ക് ഇഴഞ്ഞ് ഇറങ്ങി. വയ്ക്കോല്‍‌പ്പുരയുടെ ഉള്ളില്‍ കയറി. അവിടെ വയ്ക്കോലിന്റെ പുറത്ത് ഞാന്‍ കിടന്നു. സുഖകരമായ ചൂട്.

പുറത്ത് അപ്പോഴും പുല്‍നാമ്പുകളിലേയ്ക്കും കാലിപ്പുരയുടെ മേല്‍ക്കൂരയിലേയ്ക്കും ഒക്കെ മഞ്ഞ് മഴപോലെ പെയ്തുവീഴുന്നുണ്ടായിരുന്നു. നിലാവില്‍ അകലെ നിന്നും മഞ്ഞിന്റെ അവ്യക്തതയിലൂടെ ഒരാള്‍ അവിടേയ്ക്ക് നടന്നുവരുന്നത് എനിക്ക് കാണാമായിരുന്നു. ഞാന്‍ വയ്ക്കോല്പുരയിലെ വിളക്ക് തെളിയിച്ചു. പുറത്ത് കാവലിന് നിന്നവരെ കാണാനില്ല. തീ അപ്പോഴും കത്തുന്നുണ്ടായിരുന്നു.

നിലാവില്‍ പുല്‍‌പ്രദേശത്ത് ഒറ്റയ്ക്ക് നിന്നിരുന്ന സില്‍‌വര്‍ ഓക്ക് മരത്തിന്റെ ചുവട്ടില്‍ അയാള്‍ യാത്ര അവസാനിപ്പിച്ചു. ഞാന്‍ കുറെ സമയം അത് നോക്കി നിന്നു. രാത്രിയിലെ ഈ വൈകിയ സമയത്ത് ആരായിരിക്കാം? ഈ തണുപ്പില്‍ അയാള്‍ അവിടെ എന്തു ചെയ്യുകയാവാം? വഴിതെറ്റി വന്ന വല്ല യാത്രക്കാരനും ആകുമോ?

ഞാന്‍ വിളക്കുമെടുത്ത് അവിടേയ്ക്ക് നടന്നു. അയാള്‍ മുളങ്കാടുകളുടെ ഭാഗത്തേയ്ക്ക് നോക്കി നില്‍ക്കുകയായിരുന്നു. ഞാന്‍ അയാളുടെ മുന്നിലെത്തി വിളക്ക് ഉയര്‍ത്തി.

നെറ്റിയിലേയ്ക്ക് വീണുകിടക്കുന്ന നീളമേറിയ മുടികള്‍ക്ക് പിന്നിലെ ആ മുഖം ഞാന്‍ കാണാന്‍ തുടങ്ങുകയായിരുന്നു. എന്നാല്‍ പെട്ടെന്ന് തലകുനിച്ച് പാദസരമണിഞ്ഞ കാലുകളാല്‍ പുല്‍നാമ്പുകളിലെ വെള്ളത്തുള്ളികള്‍ ചവിട്ടിത്തെറുപ്പിച്ച് ഇരുളിലേയ്ക്ക് അവള്‍ ഒരിക്കല്‍ കൂടി ഓടി മറഞ്ഞു. ആ പാ‍ദസരകിലുക്കം എന്നും എനിക്ക് പ്രിയതരം ആയിരുന്നു. ഇപ്പോള്‍ എനിക്ക് ചുറ്റും മഞ്ഞ് വല്ലാതെ മണക്കുന്നുണ്ടായിരുന്നു.

പുല്‍‌പ്രദേശത്ത് അവള്‍ അവശേഷിപ്പിച്ച് പോയ കാല്‍പ്പാടുകള്‍ നോക്കി ഞാന്‍ നടന്നു പോയി. മുളങ്കാടുകള്‍ അവസാനിക്കുന്നതുവരേയ്ക്കും, അവിടെ നിന്ന് മഗ്ഗിയിലെ പാടങ്ങളിലൂടെയും. ഇടയ്ക്ക് ഞാന്‍ നിന്നു, ആ പാദസരകിലുക്കത്തിനായി കാതോര്‍ത്തു. ഇല്ല, ഒന്നും കേള്‍ക്കാനില്ല. പിന്നെയും തിരഞ്ഞു. പലതവണ ഞാന്‍ ഉറക്കെ വിളിച്ചു. ചുറ്റും മലകള്‍ നിശ്ശബ്ദം നിന്നു. ആ രാത്രി മുഴുവന്‍ അവളുടെ പേരും ഉറക്കെ വിളിച്ചുകൊണ്ട് കുന്നുകള്‍ കയറിയിറങ്ങിയും പാടങ്ങളിലൂടെയും കാപ്പിത്തോട്ടങ്ങളിലൂടെയും ഒക്കെ പലതവണ ഞാന്‍ നടന്നു.

ഞാന്‍ തളര്‍ന്നു തുടങ്ങി. എന്റെ കയ്യിലെ വിളക്ക് എവിടെയോ വീണുപോയിരുന്നു. ഇരുളിലൂടെ നടന്ന് ഞാന്‍ തിരികെ പുല്‍‌പ്രദേശത്തേയ്ക്ക് വന്നു. അപ്പോഴും അവിടെ തീ കത്തുന്നുണ്ടായിരുന്നു. അപ്പോഴേയ്ക്കും കാലിപ്പുരയ്ക്ക് കാവല്‍ നിന്നവര്‍ എന്റെയടുത്തേയ്ക്ക് വന്നു. ഞാന്‍ ആ സില്‍‌വര്‍ ഓക്ക് മരം തിരയുകയായിരുന്നു. അത് എവിടെ പോയി?

കാവല്‍ക്കാരില്‍ ഒരുവന്‍ ചോദിച്ചു, “നീ ഈ തണുപ്പില്‍ ഇവിടെ എന്തു ചെയ്യുന്നു.”

“ഇവിടെ നിന്നിരുന്ന സില്‍‌വര്‍ ഓക്ക് മരം എവിടെ പോയി?” ഞാന്‍ ചോദിച്ചു.

അവര്‍ അത്ഭുതത്തോടെ എന്നെ നോക്കി. “സില്‍‌വര്‍ ഓക്ക് മരമോ? ഇവിടെയോ?”

അപ്പോഴേയ്ക്കും പന്നിയെ തിരയാന്‍ പോയവര്‍ തിരികെ വരുന്നുണ്ടായിരുന്നു. ഒരു വലിയ കാട്ടുപന്നിയെയും ചുമന്നായിരുന്നു അവര്‍ വന്നത്. തീയ്ക്ക് ചുറ്റും ഇരുന്ന് അവര്‍ കൈകള്‍ ചൂടാക്കാന്‍ തുടങ്ങി.

ഞാന്‍ അപ്പോഴും തിരയുകയായിരുന്നു “ഇവിടെ നിന്നിരുന്ന സില്‍‌വര്‍ ഓക്ക് മരം എവിടെ പോയി?”

49 comments:

Sarija N S said...

ചിന്നഹള്ളിയിലെ എഴുത്തുകാരാ,
അക്ഷരങ്ങള്‍ കൊണ്ട് നീ തീര്‍ക്കുന്ന മനോഹാരിതക്കു മുന്നില്‍ ഞാന്‍ നിശബ്ദയാകുന്നു. നീ എഴുതിക്കൊണ്ടേയിരിക്കുക...

Vellayani Vijayan/വെള്ളായണിവിജയന്‍ said...

അതിമനോഹരം.keep it up...
ആശംസകള്‍..........
വെള്ളായണി

Nisha said...

enthu parayana shiva ninte vakkukal ennum enne athbhuthapeduthunnu.nilavum manjum ratriyumokke...kalppanikathayude angeyattath ethiyathupole..

ബിന്ദു കെ പി said...

മനോഹരമായ ഈ പോസ്റ്റിന് നന്ദി ശിവ.
ഞാനിപ്പോഴും ചിന്നഹള്ളിയിൽ ഇരിക്കുകയാണ്..മേലാകെ പൊടിമഞ്ഞ്...ഹോ, എന്തൊരു തണുപ്പ്..

ചാണക്യന്‍ said...

ചിന്നഹള്ളി മനോഹരമായി ശിവ....ആ സില്‍‌വര്‍ ഓക്ക് മരം എവിടെപോയി......?
ഈ വിവരണങ്ങള്‍ എന്നില്‍ കൊതിയുണര്‍ത്തുന്നു ഒരിക്കലെങ്കിലും ചിന്നഹള്ളി കാണാന്‍....
ശിവാ ആശംസകള്‍ ,ഡയറി തുടരുക....
ഓ ടോ:കഴിഞ്ഞ ഓണക്കാലത്ത് എന്നെ ചിന്നഹള്ളി കാണിക്കാമെന്ന് പറഞ്ഞ് കൊതിപ്പിച്ച് പറ്റിച്ച ശിവാ ദുഷ്ടാ തനിക്ക് ഞാന്‍ വച്ചിട്ടുണ്ട്..നിനക്ക് മാത്രമല്ല ലോ ലവനെ ആ യാരിദ് അവനും..
രണ്ടും കൂടെയാ എന്നെ ലോ ലങ്ങ് ചിന്നഹള്ളിയിലേക്ക് കെട്ടിയെടുക്കമെന്ന് ഏറ്റിരുന്നത്..

കോറോത്ത് said...

എന്നേം കൂടി പരിഗണിക്കു ചിന്നഹള്ളി യാത്രക്ക് :)

ഭൂമിപുത്രി said...

ശിവ,ഒരു സിനിമയിലെ രംഗം കാണുന്ന പ്രതീതിയുളവാക്കുന്ന വിവരണം,അന്തരീക്ഷസൃഷ്ടി!

keralainside.net said...

This post is being listed please categorise this post
www.keralainside.net

sajith90 said...

കൂട്ടുകാരെ കണ്ടെത്തിയ മുത്തിനേക്കാള്‍ കണ്ടെത്താത്തെ മുത്താണു അധികം. ചളിയില്‍ മറഞ്ഞു കിടക്കുന്ന ഈ മാണിക്യം മലയാള ഭാക്ഷയ്ക്യൊരു ഒരു മുതല്‍ കൂട്ടാകട്ടെ എന്നു ആശംസിക്കുന്നു.
ചിന്നഹള്ളിയിലെ വിവരണം അതിമനോഹരംRegards
365greetings.com

sv said...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

വരവൂരാൻ said...

ശിവ നന്മകൾ നേരുന്നു, നിന്റെ എല്ലാ യാത്രകൾക്കും. നല്ല വിവരണങ്ങളാൽ നീ എന്നും ഞങ്ങളെയും കൂട്ടാറുണ്ടല്ലോ കൂടെ

കാന്താരിക്കുട്ടി said...

എനിക്കൊന്നും പറയാന്‍ വയ്യ.എത്ര മനോഹരമായാണു ചിന്നഹള്ളിയെ ഞങ്ങളുടെ മുന്നില്‍ വരച്ചു വെച്ചിരിക്കുന്നത്..ഒരു നാള്‍ ഞാനും പോകും ചിന്നഹള്ളി കാണാന്‍..

Anil said...

അതുപൊലൊരു രാത്രി എന്നും എന്റെയും സ്വപ്നമായിരുന്നു

'മുല്ലപ്പൂവ് said...

നന്നായിട്ടുണ്ട്...
നന്‍മകള്‍ നേരുന്നു..
സസ്നേഹം,
ജോയിസ്..!!

amantowalkwith said...

മനസ്സില്‍ മഞ്ഞിന്റെ സ്പര്‍ശം പകരും ..മായകാഴ്ചകള്‍ ...
ചിന്ന ഹള്ളി വിളിക്കുന്നു ..
നന്നായി ..ആശംസകള്‍

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ശിവ


ഇത്തവണയും മനോഹരമായി ഈ വര്‍ണ്ണനകള്‍. ഈ ബ്ലോഗിന്റെ കളറും വരികളും എല്ലാ കൂടി ഒരു നനുത്ത കുളിരു കോരിയിട്ടു .. അഭിനന്ദനങ്ങള്‍. തുടരുക ഈ യാത്ര

തറവാടി said...

അനുഭവിപ്പിക്കാനാവുന്ന വിവരണം.

S.V.Ramanunni said...

നല്ല രചന.ഊഷ്മളം.ആശംസ.

അനില്‍@ബ്ലോഗ് // anil said...

ശിവ,
നന്നായിരിക്കുന്നു. വിഷ്വല്‍ കിട്ടുന്നുണ്ട് ശരിക്കും.
പന്നിപ്പടക്കം കടിക്കുന്ന പന്നിയുടെ ശബ്ദം പതിവില്ലാതെ എന്നെ വേദനിപ്പിക്കുകയും ചെയ്തു.

പ്രയാസി said...

നന്നായിരിക്കുന്നു ശിവാ:)

d said...

നന്നായി ശിവാ എഴുത്ത്.

ഗോപക്‌ യു ആര്‍ said...

നല്ല ശൈലി....

B Shihab said...

നന്നായിരിക്കുന്നു ശിവാ:)

ലതി said...

ഇന്ന് കട്ടപ്പനയില്‍ നിന്നും കോട്ടയത്തേക്കു വരും വഴി, തേയിലക്കാട്ടിലെ സില്‍വര്‍ ഓക്ക് മരങ്ങള്‍ കണ്ടപ്പോള്‍ ശിവയെ ഓര്‍ത്തിരുന്നു. ദാ ഇപ്പോള്‍ ഈ കുറിപ്പിലും അതേ സില്‍‌വര്‍ ഓക്ക് മരം.
ശിവാ,
“ഇവിടെ നിന്നിരുന്ന സില്‍‌വര്‍ ഓക്ക് മരം എവിടെ പോയി?”

Hari said...

ആ മഞ്ഞുകാല സന്ധ്യകള്‍...... സ്വപ്നങ്ങളുടെ പ്രണയകാലം.... അതിന്റെ നൊമ്പരങ്ങള്‍.... ഒന്നും തന്നെ ഇനിയൊരിക്കലും തിരിച്ചു വരില്ല.

smitha adharsh said...

എത്ര നാളായി,ഈ ചിന്ന ഹള്ളിയിലെ രാത്രികള്‍ വായിക്കാനായി കാത്തിരിക്കുന്നു?
നന്ദി...സുഖമുള്ള ഒരു വായന സാധ്യമാക്കി തന്നതിന്.

പൊറാടത്ത് said...

ഈ രാത്രിയും സുഖമായി ശിവാ.. നന്ദി. അടുത്ത രാത്രികൾക്കായി കാത്തിരിയ്ക്കുന്നു.

പിന്നെ, ഒരു ചെറിയ തിരുത്തുണ്ട്, ‘പഠക്ക‘മല്ല, പടക്കമാണ്‌ ശരി.ശ്രദ്ധിയ്ക്കുമല്ലോ..

അരുണ്‍ കായംകുളം said...

ശിവാ,വരികള്‍ ഒരുപാട് നല്ലത്.മനോഹരമായ വിവരണം.

Mahi said...

വീണ്ടും ചിന്നഹള്ളിയുടെ മാജിക്‌ എന്നെ വന്നു മൂടുന്നു.നല്ല വിഷ്വല്‍ ഡെപ്ത്‌ ഉണ്ട്‌ ശിവയുടെ എഴുത്തിന്‌.ഒരിക്കല്‍ ഇത്‌ പുസ്തകമായിറക്കേണ്ടി വരും ശിവ.

കുറുമാന്‍ said...

വളരെ മനോഹരമായി എഴുതിയിരിക്കുന്നു. ഇനി അടുത്ത തവണ ഒരു ചിന്നഹള്ളി ട്രിപ്പ്.

SUNIL.D said...

വളരെ നന്നായിരിക്കുന്നു ശിവ

ഞാന്‍ ആചാര്യന്‍ said...

ചിന്നഹള്ളിയെ ഒരു ലൈവ് വബ് കാസ്റ്റടിക്കോ ശിവോ

കാപ്പിലാന്‍ said...

"ചിന്നഹള്ളിയിലെ ഡയറി കുറിപ്പ് ,രസകരമായ ആഴത്തിലുള്ള എഴുത്തുകള്‍ ".

എന്‍റെ കൈയൊപ്പ്‌ .

പിള്ളേച്ചന്‍ said...

വായിക്കുന്തോറും ഈ ഗ്രാമം എന്നെ മാടി വിളിക്കുന്നു.
ഞാനെന്നേലും ചിന്നഹള്ളീയിൽ എത്തൂം
അനൂപ് കോതൻല്ലൂർ

മഴയുടെ മകള്‍ said...

ഹേ... ശിവ.. എനിക്ക്‌ നിന്നോട്‌ അസൂയ തോന്നുന്നു. സത്യം..എത്ര മനോഹരമായാണ്‌ ചിന്നഹള്ളിയെ നീ ഞങ്ങള്‍ക്കു മുന്നില്‍ വരച്ചു കാട്ടുന്നത്‌..

തമാശന്‍ said...

ന്തിനാ..ശിവാ,ങ്ങനെ പുളുവടിക്കണത്..സെമിത്തേരീലൂടെ നടക്കാനാ ഇഷ്ട്ടംന്ന്....പറയാതെ വയ്യ മനോഹരമായ വരികള്‍...

രസികന്‍ said...

ശിവാ : വളരെ നന്നായി എന്നു ഞാന്‍ ആവര്‍ത്തിക്കുന്നില്ല എങ്കിലും പറയട്ടെ നല്ല വരികള്‍
ആശംസകള്‍

ശലിത പവനന്‍. said...

KOllam siva............

malayalee said...

ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com

രാജലക്ഷ്മി said...

ഇപ്പോള്‍ ഞാനും നിന്റെ ചിന്നഹള്ളിയെ സ്വപ്നം കാണുന്നു.

ശ്രീ said...

നന്നായി എഴുതിയിരിയ്ക്കുന്നു, ശിവ...

Bindhu Unny said...

ഈ ഡയറിക്കുറിപ്പും നന്നായിരിക്കുന്നു, ശിവ :-)

Shravan RN said...

nalla dairy. vayikkan adikam samayam illathathu kondu vida. veendum varum, chinnahalliye ariyanayi..

madhur said...

നന്നായി.
പക്ഷേ ഈ ഹരിതാഭ കുറച്ചു കൂടെ?
വാക്യങ്ങള്‍ കുറച്ചു കൂടി നന്നാക്കാന്‍ കഴിയും, തീര്‍ച്ച.

shajkumar said...

nice

keerthi said...

എന്തൊരു ഭംഗി...

panikkerspeaking said...

അസ്സലായിരിക്കുന്നു ശിവ..

അജയ്‌ ശ്രീശാന്ത്‌.. said...

മനോഹരമായ എഴുത്ത്‌...
അനുഭവങ്ങള്‍ക്ക്‌
തീവ്രതയേറിയ നിറച്ചാര്‍ത്തും.....
അവതരണത്തിന്‌
വൈവിധ്യമാര്‍ന്ന പുതുമയും..
ആശംസകള്‍ സുഹൃത്തെ....
ഞാന്‍ നിങ്ങളെ വായിക്കുന്നു..

ശ്രീഇടമൺ said...

ശൈത്യകാലത്തിന്റെ ആദ്യനാളുകളിലെ മഞ്ഞു പെയ്യുന്ന ആ രാത്രിയുടെ താളവും,ഓറഞ്ചുതോട്ടങ്ങള്‍ക്കിടയിലെ നായയുടെ ശബ്ദവും. ഇരുളിലൂടെ മലയിലേയ്ക്ക് കാലികളെ തെളിച്ച് പോകുന്ന മേച്ചില്‍ക്കാരുടെ ശബ്ദവും അകലെയായല്ല.....ഇവിടെ അടുത്ത്... വളരെ അടുത്ത്... കാതുകള്‍ക്കരുകില്‍ എനിക്ക് കേള്‍ക്കാം..........നന്ദി ശിവാ
ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം മനസ്സില്‍ ചിന്നഹള്ളിയിലെ കുളിരു നിറച്ചതിന്.......*

Post a Comment

 
 
Copyright © ചിന്നഹള്ളി ഡയറി