Monday, July 28, 2008

രണ്ട്

ഡിസംബറിലെ ആ തണുത്ത സായാഹ്നത്തില്‍ ചിന്നഹള്ളിയില്‍ നിന്നു മഗ്ഗിയിലേക്കുള്ള വിജനമായ കല്‍പ്പാതയിലൂടെ ഞാന്‍ നടന്നു പോയി. മഞ്ഞുതുള്ളികള്‍ മര്‍മ്മരശബ്ദത്തോടെ വീണുകൊണ്ടിരുന്നു. പര്‍വതിബറ്റയിലെ കല്‍ വിളക്കുകളില്‍ ദീപം തെളിയിച്ചിരിക്കുന്നത് അകലെയായ്‌ കാണാം.

തോട്ടങ്ങളില്‍ പണിയെടുത്ത്‌ തിരികെ പോകുന്ന ഒരുകൂട്ടം ആളുകള്‍ എന്നെ കടന്നു പോയി. ചിന്നഹള്ളിയിലെ കാട്ടുവഴിയിലൂടെ ഒരാള്‍ കാലികളെ തെളിച്ചു വന്നു. അയാള്‍ അവയെ അടുത്ത കാപ്പിത്തോട്ടത്തിലേക്കു ഓടിച്ചു കയറ്റി. കാപ്പിച്ചെടികളെ ഉലച്ചുകൊണ്ട്‌ അതിനിടയിലൂടെ അവ മുന്നോട്ടു പോയി. കുളമ്പടി ശബ്ദം അകന്ന് അകന്ന് ക്രമേണ ഇല്ലാതായി.

ഇപ്പോള്‍ ചുറ്റും വല്ലാത്ത ശാന്തത. കാപ്പിപ്പൂക്കളുടെ മണം അവിടെ നിറഞ്ഞു നിന്നു. ചുറ്റും മഞ്ഞുതുള്ളികള്‍ വീഴുന്ന ശബ്ദം മാത്രം. മഞ്ഞ്‌ തുള്ളികളായി ഇലകളില്‍ നിന്ന് ഇലകളിലേക്കും താഴേക്കും വീണുകൊണ്ടിരുന്നു. താഴെ കൊയ്ത്തു കഴിഞ്ഞ പാടത്തിലൂടെ പന്നി വേട്ടക്കാര്‍ നടന്നു പോയി. അവര്‍ പന്നിപ്പടക്കങ്ങള്‍ യഥാസ്ഥാനത്ത് വയ്ക്കുകയായിരുന്നു.

തണുത്ത കാറ്റ്‌ മരച്ചില്ലകളെ ആടിയുലച്ച്‌ കടന്നു പോയി.

ഓറഞ്ചു തോട്ടവും അരുവിയും പിന്നിട്ട്‌ ഞാന്‍ വളരെ ദൂരം സഞ്ചരിച്ചു കഴിന്നിരുന്നു. മനസ്സ്‌ അസ്വസ്ഥമാകുമ്പോള്‍ ഞാന്‍ ചെയ്തിരുന്നത്‌ ഇത്‌ മാത്രമാണ്. വെറുതെ നടക്കുക. പക്ഷെ ഇന്ന് ദൂരം വളരെയായിക്കഴിഞ്ഞിരുന്നു.

ചിന്നഹള്ളിയിലെ വളവിനു മുമ്പുള്ള പാലത്തിനരികെ ഞാന്‍ നിന്നു. മഞ്ഞ്‌ കുറേശ്ശെ പെയ്യുന്നുണ്ട്‌. മഞ്ഞ്‌ കുപ്പായം നന്നായി നനഞ്ഞ്‌ കഴിഞ്ഞിരുന്നു. അകലെ മഞ്ഞ് മൂടിയ മലനിരകള്‍ കണ്ടപ്പോള്‍ വീണ്ടും അവളെ ഓര്‍മ്മ വന്നു.

രാത്രിയാകാന്‍ ഇനി അല്പസമയം മാത്രം. മനസ്സ്‌ ഇപ്പോഴും ശാന്തമായില്ല. അവള്‍ എനിക്ക് ഏറ്റവും പ്രിയമുള്ളവളായിരുന്നു. തണുത്ത മഞ്ഞിന്റെ മണമുള്ളവള്‍. തലമുടിയില്‍ ഒരു നാളും പൂക്കള്‍ ചൂടാത്തവള്‍. കൈകളിലും കാലുകളിലും മൈലാഞ്ചി കൊണ്ട് ചിത്രം വരയ്ക്കുന്നവള്‍. നെറ്റിയിലേയ്ക്ക് വീണുകിടക്കുന്ന നീളമേറിയ മുടിയുള്ളവള്‍. എനിക്കായ് സ്വപ്നങ്ങളുടെ ഒരു പ്രണയകാലം തീര്‍ത്തവള്‍. അവള്‍ എന്റെ ഹൃദയം, സ്വപ്നങ്ങള്‍, ജീവിതം എല്ലാം എടുത്ത് കൊണ്ട്‌ പോയി.


ഒരു മഴക്കാല സന്ധ്യയില്‍ കൊലുസണിഞ്ഞ കാലുകളാല്‍ പുല്‍നാമ്പുകളിലെ മഴത്തുള്ളികള്‍ ചവിട്ടിത്തെറുപ്പിച്ചു കൊണ്ടാണ് അവള്‍ എന്റെ മുന്നിലേയ്ക്ക് നടന്നു വന്നത്. ഞങ്ങളുടെ പ്രണയത്തിന് കൂട്ടായി അന്നൊക്കെ മഴയുണ്ടായിരുന്നു. ഒരു നാള്‍ ഏകാന്തതയുടെ അഗാധതയില്‍ എന്നെ ഉപേക്ഷിച്ച് അവള്‍ എവിടേയ്ക്കോ നടന്നു മറഞ്ഞു. മിഴിനീര്‍ത്തുള്ളികള്‍ നിശ്ശബ്ദം താഴേയ്ക്ക് ഒഴുകി വീണു. അന്നും മഴയായിരുന്നു. ഇന്നും എനിക്ക് ഏറ്റവും ഇഷ്ടം അവളുടെ പാദസരകിലുക്കം തന്നെയാണ്. പിന്നീട് ഒരുപാട് തവണ എന്റെ താഴ‌വരയിലേയ്ക്ക് മഴ വന്നു. അവള്‍ മാത്രം വന്നില്ല.

മഞ്ഞ്‌ വീഴ്ച ശക്തമായിത്തുടങ്ങി.
ചന്ദ്രബിംബം മലമുകളില്‍ ഉയര്‍ന്നു വന്നുകൊണ്ടിരുന്നു. ആ തണുത്ത രാത്രിയില്‍ മറ്റൊന്നും തന്നെ ചെയ്യാനില്ലാത്തതിനാല്‍ ഞാന്‍ വീട്ടിലേയ്ക്ക് നടന്നു.

രാത്രി നിശാശലഭങ്ങള്‍ എന്റെ മുറിയിലേക്കു പറന്നു വന്നു. പല നിറത്തിലും വലിപ്പത്തിലുമുള്ളവ. അവ മുറിയിലെ റാന്തലിനു ചുറ്റും പാറി നടന്നു. പിന്നെ ഓരോന്നായി ചിറകൊടിഞ്ഞു താഴെ വീണു.

ഞാന്‍ ഉറങ്ങാന്‍ അതിയായി ആഗ്രഹിച്ചു. ഒടുവില്‍ രാത്രി എപ്പോഴോ ഞാന്‍ ഉറങ്ങി. മരങ്ങളിലേക്ക്‌ പെയ്തു വീഴുന്ന മഴയുടെ ശബ്ദം എന്നെ ഉണര്‍ത്തി. നെരിപ്പോടില്‍ അപ്പോഴും തീ കത്തുന്നുണ്ടായിരുന്നു. ഞാന്‍ ജനാലയിലൂടെ പുറത്തേക്കു നോക്കി. ഇരുളിലേക്കു പെയ്തിറങ്ങുന്ന മഴ. എങ്ങും മഴയുടെ ശബ്ദം. താഴ്‌വരയിലെ മഴ. മഴത്തുള്ളികള്‍ എന്റെ മുഖത്തേക്കും തെറിച്ചുവീണുകൊണ്ടിരുന്നു.

"ഈ മഴ ഒരിക്കലും അവസാനിക്കാതിരുന്നെങ്കില്‍," ഞാന്‍ വെറുതെ ആഗ്രഹിച്ചു.

93 comments:

Sarija N S said...

ഈ നിമിഷം ഞാനും ആഗ്രഹിക്കുന്നു, ഈ എഴുത്ത് ഒരിക്കലും നിലയ്ക്കരുത് എന്ന്. ഓരോ വാക്കുകളും വരികളും സൌന്ദര്യത്തിണ്ടെ നിറവാണ്. ആദരവോടെ...

കാപ്പിലാന്‍ said...

"ഈ മഴ ഒരിക്കലും അവസാനിക്കാതിരുന്നെങ്കില്‍," ഞാന്‍ വെറുതെ ആഗ്രഹിച്ചു.

superb

യാരിദ്‌|~|Yarid said...

ശിവ, ശിവന്റെ പോസ്റ്റില്‍ കമന്റിടാനുള്ള വരികള്‍ പോലും കിട്ടുന്നില്ല, വല്ലാതെ മോഹിപ്പിക്കുന്ന വിവരണം. ഒരു പ്രത്യേക മാനസികാവസ്ഥയിലേക്കു കൊണ്ടു പോകുന്നു ശീവന്റെ വരികള്‍...:)

sherlock said...

കലക്കന്‍ എഴുത്ത് മാഷേ..:)

ചാണക്യന്‍ said...

'വസന്തവും ശൈത്യവും മാറി വന്നു. അത്‌ മറക്കപ്പെട്ടു എന്ന് എല്ലാവരും കരുതി. ആരും അതേപ്പറ്റി ഓര്‍ത്തില്ല. പക്ഷെ ഞാന്‍ ഓര്‍ത്തു, അവളെ മാത്രം....'
ശിവ, ധൈര്യമായ് പറയൂ..When all my love towards yu lost then the world will be empty......

കിഴക്കന്‍ said...

shiva...
u are master in mood creating writing...
that is not a small thing...

with all wishes,
kizhakkan

അനൂപ്‌ കോതനല്ലൂര്‍ said...

ഒരു മഴ പെയ്യാന്‍ ഞാനും അഗ്രഹിക്കുന്നു.കാപ്പിപൂക്കളുടെ
ഗന്ധമുള്ള ചിന്നഹള്ളീ.മഞ്ഞും മഴയും വര്‍ഷവും മാറി ചിന്നഹള്ളിയുടെ സൌന്ദര്യ്യത്തില്‍ മധുരം പകരുമ്പോള്‍
അവിടേക്ക് എന്റെ മനസ്സ് അറിയാതെ വന്നു പോകുകയാണ്
ആ മഴയത്തൂടെ ഒന്ന് നനഞ്ഞ് നടക്കാന്‍
ആ കാപ്പിപൂക്കളുടെ ഗന്ധം എറ്റുവ്വാങ്ങാന്‍.പന്നിപടക്കം വച്ചു
പൊട്ടിയ കാട്ടുപന്നികളില്‍ ഒന്നിനെ എടുത്ത് കൊണ്ട് പോയി
തൊലി പൊളിച്ച് കള്ളും കൂട്ടി അടിക്കaന്‍
ഞാനും ചിന്നഹള്ളിയിലേക്ക് വരുന്നു.
സസേനഹം
പിള്ളേച്ചന്‍

കിഴക്കന്‍ said...

shiva...
u are master in mood creating writing...
that is not a small thing...

with all wishes,
kizhakkan

OAB/ഒഎബി said...

ചൂട് കൂടിയ ഈ സന്ധ്യയില്‍ മഞ്ഞും മഴയുമനുഭവിച്ച് കൊണ്ട് വായിച്ചിരിക്കെ, നെഞ്ചിലൊരു നെരിപ്പോടിന്‍ തീകൊളുത്തി അവള്‍ ആരായിരുന്നെന്ന് പോലും പറയാതെ കടന്ന് പോയതെന്തെ...

maravan said...

ഈ തീളക്കുന്ന മരുഭൂവില്‍
മഞിന്‍റെകുളിരുപകര്‍ന്ന
കഥാ കാരാനന്ദിഏഴുത്ത്മരിക്കുന്നിലല

കാന്താരിക്കുട്ടി said...

എത്ര ഭംഗിയായി ആണ് ശിവ എഴുതുന്നത്..ചിന്നഹള്ളിയിലേ തണുത്ത രാത്രികള്‍ അനുഭവിച്ചറിഞ്ഞതു പോലെ..ഇപ്പോഴും പന്നിപ്പടക്കം വെക്കുന്ന ഗ്രാമീണര്‍ ഉണ്ടോ അവിടെ ??

പൊറാടത്ത് said...

ചിന്നഹള്ളിയീലെ കാപ്പി തോട്ടത്തിലൂടെ, തണുത്ത മഞ്ഞിന്റെ മണവും ആസ്വദിച്ച് ഒരിയ്ക്കലെങ്കിലും ഒന്ന് നടക്കാന്‍ കൊതിയാവുന്നു...

നന്ദീ ശിവ.. ഈ എഴുത്തിന്

ശലിത പവനന്‍. said...

എത്ര ഭംഗിയായി ആണ് ശിവ എഴുതുന്നത്, കമന്റിടാനുള്ള വരികള്‍ പോലും കിട്ടുന്നില്ല

കരീം മാഷ്‌ said...

നല്ല വരികൾ,
ഇഷ്ടമായി
ടെക്സ്റ്റിന്റെ ഫോർമാറ്റ് സെണ്ടർ ചെയ്തതു നന്നായില്ല.അതൊന്നു മാറ്റൂ

Hailstone said...

ശിവാ, എന്തു ഭംഗിയായിട്ടാ എഴുതിയിരിക്കണേ, വായിച്ചു കഴിയുമ്പോഴേക്കും, ഒരു വിഷാദത്തിന്റെ മൂഡ് ആയി, കാപ്പിത്തോട്ടവും, മഞ്ഞുപെയ്യുന്ന രാത്രിയും...
ശരിക്കും ഇഷ്ടപ്പെട്ടു.

sv said...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

Ranjith chemmad said...

"ഈ മഴ ഒരിക്കലും അവസാനിക്കാതിരുന്നെങ്കില്‍.......
ഈയെഴുത്തും...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ശിവാ ഗ്രേറ്റ് ...വല്ലാത്തൊരു സുഖമാ തന്റെ വരികളില്‍ ചുറ്റികറങ്ങുമ്പോള്‍..
മഴയുംനിലാവും പ്രകൃതിയും തന്റെ പ്രണയസഖിയുടെ സൌന്ദര്യം കൂട്ടുന്നു..
ഒരിക്കലും ഈ മഴ അവസാനിക്കുകയും ഇല്ല കുളിരൂറുന്ന പ്രഭാതത്തിന്റെ സൂര്യകിരണങ്ങള്‍ ആദ്യമായി മുഖത്ത് തട്ടുന്ന ഒരു പ്രതീതി വര്‍ണ്ണിക്കാന്‍ വാക്കുകളില്ല ശീവാ അത്രയ്ക്ക് മനോഹരം

അനില്‍@ബ്ലോഗ് // anil said...

“പിന്നീട് ഒരുപാട് തവണ എന്റെ താഴ‌വരയിലേയ്ക്ക് മഴ വന്നു. അവള്‍ മാത്രം വന്നില്ല.“
ഭാഗ്യവാനാണു ശിവ അയാള്‍, മധുരിക്കുന്ന ഓര്‍മകള്‍ ബാക്കിയുണ്ടെല്ലൊ, ഒര്‍മിപ്പിക്കാന്‍ മഴയും.

രസികന്‍ said...

ശിവാ നന്നായിരുന്നു, നല്ല സുഖമുള്ള വരികൾ കുറച്ചു സമയം ചിന്നഹള്ളിയിലേക്കു കൊണ്ടുപോയി. കാപ്പിച്ചെടികളുടെമണവും മഴയുടെ കുളിരുമെല്ലാം അനുഭവിക്കുന്നത്പോലെ തോന്നി
സസ്നേഹം രസികൻ

തണല്‍ said...

മഞ്ഞിന്റെ മണമുള്ള പെണ്‍കുട്ടീ...
-കൊള്ളാം ശിവാ

Typist | എഴുത്തുകാരി said...

എനിക്കിനി കൂടുതലൊന്നും പറയാനില്ല. പക്ഷേ പറയാതെ വയ്യ,
അതിമനോഹരം. ആ കാപ്പിത്തോട്ടത്തില്‍
എത്തിപ്പെട്ടതുപോലെ .

ഹരീഷ് തൊടുപുഴ said...

അഭിനന്ദനങ്ങള്‍.........

kariannur said...

ഒഴുകിയൊഴുകി എഴുതുന്നവരുണ്ട്. അവരില്‍ “ശിവ” എന്ന പേരും ചേര്‍ക്കണം. അല്ലെങ്കില്‍ മഴയുമ്മഞ്ഞും എല്ലാം ശരിയ്ക്ക്കും ജ്ജലാംശം ഇലാതെ വലയും

ഹരിശ്രീ said...

ശിവാ,
വളരെ നല്ല എഴുത്ത്...
നന്നായിരിയ്കുന്നു..

ആശംസകളോടെ...

ഹരിശ്രീ

അജീഷ് മാത്യു കറുകയില്‍ said...

nannayirikkunnu siva keep it up

confused said...

നന്നായിരിക്കുന്നു ശിവ.
നല്ല ലേയൌട്ട്.

പുടയൂര്‍ said...

ആദ്യമായാണ് ഇവിടെ.ചിന്നഹള്ളി വിവരണം ഹൃദ്യം. ഒഴുക്കന്‍ മട്ടിലാ വായിച്ചു തുടങ്ങിയേ.. പക്ഷേ ഇടയ്ക്കെപ്പളോ ആ വരികള്‍ക്കൊപ്പം ഞാന്‍ ഒഴുകി നടന്നു.. നല്ലോണം ആസ്വദിച്ചു. ആശംസകള്‍.

വത്സലന്‍ വാതുശ്ശേരി said...

കാവ്യാത്മകം.

അരുണ്‍ രാജ R. D said...

കാപ്പിപ്പൂക്കളുടെ മണം അവിടെ നിറഞ്ഞു നിന്നു. ചുറ്റും മഞ്ഞുതുള്ളികള്‍ വീഴുന്ന ശബ്ദം മാത്രം. മഞ്ഞ്‌ തുള്ളികളായി ഇലകളില്‍ നിന്ന് ഇലകളിലേക്കും താഴേക്കും വീണുകൊണ്ടിരുന്നു. താഴെ കൊയ്ത്തു കഴിഞ്ഞ പാടത്തിലൂടെ പന്നി വേട്ടക്കാര്‍ നടന്നു പോയി.

ശിവേട്ടാ..ചിന്ന ഹള്ളി മനസ്സില്‍ തെളിയുന്നു..കാപ്പിപ്പൂക്കളുടെ മണവും അറിയുന്നു.കാലികളെ തെളിയിച്ചു നടന്നു പോയ മനുഷ്യനെ പോലും കാണാന്‍ കഴിഞ്ഞു..ഇത്രയും മനോഹരമായി, കാല്പനികമായി ചിന്ന ഹള്ളിയെ അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍.

സ്നേഹത്തോടെ,
അരുണ്‍ രാജ

ഒരു സ്നേഹിതന്‍ said...

“പിന്നീട് ഒരുപാട് തവണ എന്റെ താഴ‌വരയിലേയ്ക്ക് മഴ വന്നു. അവള്‍ മാത്രം വന്നില്ല.“

ശിവ...
നല്ല ആസ്വാതകരമായ എഴുത്ത്, ഇഷ്ടപ്പെട്ടു.

നന്മക്കൾ നേര്രുന്ന്നു

മനോജ് കാട്ടാമ്പള്ളി said...

ചിന്നഹള്ളിയിലെ തണുത്ത രാത്രികള്‍ വായിക്കൂമ്പോള്‍ അറിയാത്ത ആ ഗ്രാമത്തിലൂടെ എത്രവട്ടം പോയെന്നോ...

നിലാവര്‍ നിസ said...

നല്ല വായന, ശിവ..
ഈ തണുത്ത മഞ്ഞു പോലുള്ള ഭാഷ..

smitha adharsh said...

ഒരു മഴക്കാല സന്ധ്യയില്‍ കൊലുസണിഞ്ഞ കാലുകളാല്‍ പുല്‍നാമ്പുകളിലെ മഴത്തുള്ളികള്‍ ചവിട്ടിത്തെറുപ്പിച്ചു കൊണ്ടാണ് അവള്‍ എന്റെ മുന്നിലേയ്ക്ക് നടന്നു വന്നത്. ഞങ്ങളുടെ പ്രണയത്തിന് കൂട്ടായി അന്നൊക്കെ മഴയുണ്ടായിരുന്നു.

ഇവിടെ എല്ലാം അനുഭവിക്കാന്‍ കഴിയുന്നു..നല്ല ഭാഷ..ഇനിയും,ഇനിയും എഴുതൂ..ട്ടോ.

നന്ദ said...

എഴുത്ത് ഏറെ കാവ്യാത്മകം. ഭാവുകങ്ങള്‍ നേരുന്നു!

ലതി said...

“വെറുതേയീ മോഹങ്ങള്‍എന്നറിയുമ്പോഴും
വെറുതേമോഹിക്കുവാന്‍ മോഹം.”
അല്ലേ ശിവാ?.നല്ല കുറിപ്പ്.
ചിന്നഹള്ളിയിലെ അന്തരീക്ഷം വല്ലാതെ കൊതിപ്പിക്കുന്നല്ലോ മോനേ? ഒരുദിവസം കുടുംബസഹിതം വരട്ടേ?

Harisankar said...

Siva,
Nannayittundu. Veruthe onnu kayariyathanu. Pakshe chinnahalli enna gramathe enikkum miss cheyyunnu. Appol ninakku ethra mathram nombaramundavum? Iniyum chinnahalliyil pokan bandhathinte noolizhakalenthenkilum baakki undo? atho achante joli sthalam enna durbalamaya bandhame ullo?

shery said...

പ്രിയപെട്ട ശിവ,
നെഞിനുള്ളിൽ എന്തോ പിടയ്ക്കുന്ന പോലെ..ശിവ കാ‍ണിച്ചു തന്ന ചിത്രങൽ മനസ്സിലേക്കങനെ കടന്നു വന്നുകൊണ്ടിരിക്കുന്നു..
സുഖമുള്ള ഏതോ ഒരു നൊമ്പരം..അതിന്റെ ചിറകിലേറി..അങിനെ അങിനെ പറന്നു പറന്നു..എങാണ്ടൊക്കെയോ പോകുന്ന പോലെ..നന്ദി ശിവാ ..നന്ദി..
സ്നേഹപൂർവ്വം
ഷെറി.
(ഞാൻ ഒരു മെയിൽ അയച്ചിട്ടുണ്ട് വായിക്കണേ)......

Sapna Anu B.George said...

ഈ മഴ തീരരുതെ എന്നു ഞാനും മോഹിച്ചു!!!!!

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ശിവ, താങ്കള്‍ മനസ്സില്‍ മഴപെയ്യിക്കുന്നു. ഈ നനുത്ത വരികളിലൂടെ .. അഭിനന്ദനങ്ങള്‍

ഭൂമിപുത്രി said...

കാപ്പിപ്പൂക്കളുടെ മണം..
മഞ്ഞിന്റെ തണുപ്പ്..
കണ്ണുനീരിന്റെ ഉപ്പ്..
എല്ലാം നിറയുന്ന ഓറ്മ്മകളില്‍
ബാക്കിയാകുന്നത് വിഷാദം-ആസ്വദിച്ചു ശിവ

SreeDeviNair.ശ്രീരാഗം said...

മഴയുടെ നനവ്,
മനസ്സിന്റെ സുഖമാവാന്‍
ശിവയ്ക്കു കഴിയട്ടെ...

ചേച്ചി.

PIN said...

ഗ്രാമത്തെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു....
എല്ലാ വിധ ആശംസ്സകളും...

മോഹനം said...

ഇഷ്ടപ്പെട്ടു

ഹാരിസ്‌ എടവന said...

അക്ഷരങ്ങളെയും വാക്കുകളെയും
ഇണക്കത്തോടെ ഉപയോഗിച്ചിരിക്കുന്നു.
ഓര്‍മ്മകളില്‍ പെയ്യുന്ന മഴയില്‍
ഞാനും തണുത്തു വിറക്കുന്നു

അരുണ്‍ കായംകുളം said...

ശിവാ,
ക്ലൈമാക്സ്സ് മഴയില്‍ ആണങ്കിലും നറേഷന്‍ കത്തിജ്വലിച്ചു നില്‍ക്കുന്നു.

ഉപാസന || Upasana said...

"രാത്രി നിശാശലഭങ്ങള്‍ എന്റെ മുറിയിലേക്കു പറന്നു വന്നു. പല നിറത്തിലും വലിപ്പത്തിലുമുള്ളവ. അവ മുറിയിലെ റാന്തലിനു ചുറ്റും പാറി നടന്നു. പിന്നെ ഓരോന്നായി ചിറകൊടിഞ്ഞു താഴെ വീണു."

ശിവ ഈ വരികള്‍ നന്ന്. വാക്കുകളുടെ ക്രമീകരണം (അര്‍ത്ഥമുള്ള വരികള്‍ ഒന്നിനു പിറകെ ഒന്നായി വരുന്നു) ശരി. വായനയ്ക്ക് ഒഴുക്കും കിട്ടുന്നുണ്ട്.

"ഞാന്‍ ഉറങ്ങാന്‍ അതിയായി ആഗ്രഹിച്ചു. ഒടുവില്‍ രാത്രി എപ്പോഴോ ഞാന്‍ ഉറങ്ങി. മരങ്ങളിലേക്ക്‌ പെയ്തു വീഴുന്ന മഴയുടെ ശബ്ദം എന്നെ ഉണര്‍ത്തി. നെരിപ്പോടില്‍ അപ്പോഴും തീ കത്തുന്നുണ്ടായിരുന്നു. ഞാന്‍ ജനാലയിലൂടെ പുറത്തേക്കു നോക്കി"

സോറി ശിവ ഈ വാചകങ്ങളില്‍ ഒഴുക്ക് കിട്ടുന്നില്ല. യാന്ത്രികമായിപ്പോകുന്നു വായന.

"ഇരുളിലേക്കു പെയ്തിറങ്ങുന്ന മഴ. എങ്ങും മഴയുടെ ശബ്ദം. താഴ്‌വരയിലെ മഴ. മഴത്തുള്ളികള്‍ എന്റെ മുഖത്തേക്കും തെറിച്ചുവീണുകൊണ്ടിരുന്നു."

ഈ വരികളില്‍ നല്ല സൌന്ദര്യമുണ്ട്. പക്ഷേ വരികളുടെ ക്രമീകരണത്തില്‍ മിസ്ടേക്കുണ്ടെന്ന് ഞാന്‍ കരുതുന്നു. വിശദമാക്കാം.

“ഇരുളിലേയ്ക്ക് പെയ്തിറങ്ങുന്ന മഴ” എന്നത് മഴയെപ്പറ്റിയുള്ള ഒരു പ്രസ്താവം ആണ്.
“എങ്ങും മഴയുടെ ശബ്ദം” എന്ന് പറയുമ്പോ അത് മഴയുണ്ടാക്കുന്ന ഒരു എഫക്ടിന്റെ വര്‍ണ്ണനയാകുന്നു. അതായത് ശബ്ദം ഉണ്ടാക്കുന്നു.

പിന്നെ അടുത്ത വാചകം നോക്കൂ.
“താഴ്വരയിലെ മഴ”..! ഇത് ആദ്യത്തെ വാചകത്തെപ്പോലെ മഴയെപ്പറ്റിയുള്ള മറ്റൊരു പ്രസ്താവനയണ്. ഈ വാചകം “എങ്ങും മഴയുടെ ശബ്ദം” എന്നതിന് മുമ്പ് രണ്ടാമതായി വരുമ്പോഴാണ് വായന സുഖകരമാകുന്നത് (‘എങ്ങും മഴയുടെ ശബ്ദം’ എന്നത് മൂന്നാമതായി വരുന്നത് നന്ന്.)

അത് പോലെ “മഴത്തുള്ളികള്‍ എന്റെ മുഖത്തേയ്ക്കും തെറിച്ച് വീണു കൊണ്ടിരുന്നു” എന്ന വരി ഈ ഖണ്ഢികയിലെ മറ്റ് വരികളോട് ഇഴുകിച്ചേരുന്നില്ല. വേറെ ഒരു വരിയുടെ സാന്നിധ്യം കൊണ്ട് ഇത് പരിഹരിയ്ക്കാവുന്നതേയുള്ളൂവെങ്കിലും.

ഇത് പോലെ നല്ല വാചകമാനെങ്കിലും ക്രമീകരണം പലയിടത്തും ശരിയാവാനുണ്ട്.

മറ്റൊന്ന് തണുത്ത കാറ്റ്‌ മരച്ചില്ലകളെ ആടിയുലച്ച്‌ കടന്നു പോയി. ഞാന്‍ വല്ലാതെ വിറച്ചു പോയി“

“പോയി” എന്ന വാക്ക് അടുപ്പിച്ച് രണ്ട് വരികളുടെ അവസാനം വന്നിരിയ്ക്കുന്നു. ഒഴിവാക്കേണ്ടതാണിത്. ഈ രണ്ട് വരികളും സത്യത്തില്‍ ഒറ്റ വരിയാക്കാവുന്നതേയുള്ളൂ.
പിന്നെ ഒന്ന് ശിവയുടെ ഈ പോസ്റ്റില്‍ “പോയി” എന്ന വാക്ക് (“കടന്ന്” “നടന്ന്” എന്നീ വാക്കുകളുടെ കൂടെച്ചേര്‍ത്ത്) കുറച്ച് കൂടുതലാണ്.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ വരികള്‍ അവസാനിപ്പിക്കുന്ന രീതി ഇനിയും ആകര്‍ഷകമാവേണ്ടതുണ്ട്.
“---രുന്നു” “പോയി” എന്നിവയ്ക്ക് പകരം വേറെ വാചകങ്ങള്‍ വരത്തക്ക വിധത്തില്‍ വരികള്‍ ക്രോഢീകരിക്കാന്‍ ശ്രമിക്കാമല്ലോ.

ഞാന്‍ ഇങ്ങിനെയൊക്കെ പറഞ്ഞെങ്കിലും ഈ പോസ്റ്റിലെ സിമ്പ്ലിസിറ്റിയെ എനിയ്ക്ക് ഇഷ്ടപ്പെടാതിരിയ്ക്കാകുന്നില്ല ട്ടോ.
ഗ്രാമീണതയെ ഞാനും പ്രണയിയ്ക്കുന്നു. (നോക്കൂ ശിവ “ഗ്രാമീണതയെ ഞാനും പ്രണയിയ്ക്കുന്നു” എന്നതിന് പകരം ആദ്യം ഞാന്‍ എഴുതിയത് “ഗ്രാമീണത എനിയ്ക്കും ഇഷ്ടമാണ്” എന്നായിരുന്നു. പക്ഷേ “എനിയ്ക്ക്”, "ഇഷ്ടം” എന്നീ വാക്കുകള്‍ അടുപ്പിച്ച് രണ്ട് വരികളില്‍ വന്നത് കൊണ്ട് ഞാന്‍ ആദ്യം എഴുതിയ വാചകം മോഡിഫൈ ചെയ്തു. ശിവയ്ക്കും ട്രൈ ചെയ്യാവുന്നതേയുള്ളൂ.)

ശിവയ്ക്ക് എല്ലാ ഭാവുകങ്ങളും.
:-)
എന്നും സ്നേഹത്തോടെ
ഉപാസന

PIN said...

വളരെ നന്നായി എഴുതിയിരിക്കുന്നു.
ആശംസകൾ..

സ്‌പന്ദനം said...

കാപ്പിപ്പൂക്കളുടെ മണം അവിടെ നിറഞ്ഞു നിന്നു. ചുറ്റും മഞ്ഞുതുള്ളികള്‍ വീഴുന്ന ശബ്ദം മാത്രം. മഞ്ഞ്‌ തുള്ളികളായി ഇലകളില്‍ നിന്ന് ഇലകളിലേക്കും താഴേക്കും വീണുകൊണ്ടിരുന്നു.
ശിവാ.....കാപ്പിപ്പൂക്കള്‍ വിരിക്കുന്ന തൂവെള്ള പരവതാനികളുടെ ഓര്‍മകളിലേക്ക്‌ ഞാനും ഒരു നിമിഷം. അഭിനന്ദനങ്ങള്‍ അഭിനന്ദനങ്ങള്‍......

പിരിക്കുട്ടി said...

i like it.... touching evidokkeyo ?

പ്രണയകാലം said...

എനിക്കും ചിന്നഹള്ളി ഒന്നു കാണാന്‍ കൊതിയാവണു ശിവ..പറന്നു പോകുന്ന പുല്ലിന്‍ പൂക്കള്‍, പേരയിലയുടെ മണം, കാപ്പിപ്പുക്കളുടെ മണം എനിക്കും ഒരിക്കല്‍ വരണമീ സ്വ്പന ഭൂമിയില്‍..

Mahi said...

ഈ രാത്രിയില്‍ എനിക്കേറ്റവും വിഷാദഭരിതമായ വരികളെഴുതുവാന്‍ കഴിയും..........................
മുളങ്കാടുകളും, മഞ്ഞു മൂടിയ മലനിരകളും, രാക്കുയിലുകളും, ഓറഞ്ചു തോട്ടങ്ങളും, സില്‍‌വര്‍ ഓക്ക് മരങ്ങളും, അരുവികളും, കാപ്പിച്ചെടികളും, കല്ല് പാകിയ വഴികളും, കാലികള്‍ മേഞ്ഞു നടക്കുന്ന വിശാലമായ പുല്‍‌പ്രദേശങ്ങളും ഒക്കെയുള്ള ചിന്നഹള്ളിക്ക്‌ ഒരു മിസ്റ്റിക്‌ ഭാവമാണ്‌ ഒരു പക്ഷെ അതവിടുത്തെ പ്രകൃതിയുടെയാവാം.അതുകോണ്ട്‌ തന്നെ ആരേയും കൊതിപ്പിക്കുന്ന ഒരു വശ്യത അതിനു കൈവരുന്നു.ചിന്നഹള്ളി ഭൂമിയിലല്ല എന്നു വരെ തോന്നി പോകും.

നരിക്കുന്നൻ said...

"ഈ മഴ ഒരിക്കലും അവസാനിക്കാതിരുന്നെങ്കില്‍," ഞാന്‍ വെറുതെ ആഗ്രഹിച്ചു.

ഞാനും ആഗ്രഹിക്കുന്നു.. ഈ ചിന്നഹള്ളിയൊന്ന് കാണാന്‍ കഴ്ഞ്ഞിരുന്നെങ്കില്‍. ഒരു പക്ഷെ, ശിവയുടെ എഴുത്തിന്റെ ശൈലിയാവാം ഈ സ്ഥലത്തെ ഇത്ര മനോഹരമാക്കിയത്. വളരെ വളരെ നന്നായിരിക്കുന്നു.

പിന്നെ, ഭൂലോഗത്ത് കാണുന്നില്ലന്ന പരാതിയുണ്ടു. എന്തു പറ്റി. എല്ലാ വിഷമങ്ങളും തീര്‍ന്ന് വീണ്ടും ഇവിടെ കാണാമെന്ന് പ്രതീക്ഷിക്കുന്നു.

നന്ദകുമാര്‍ said...

കണ്ടെത്താന്‍ ഇത്തിരി വൈകി. നന്നായിരിക്കുന്നു. ഇനിയും ഏറെ സൌന്ദര്യം കൂട്ടമായിരുന്നു. ഉപാസനയുടെ വിലയിരുത്തല്‍ ശ്രദ്ധേയമാണ്, ശരിയുമാണ്. അങ്ങിനെയൊരു കിരുകിരുപ്പ് വായനയില്‍ എനിക്കും തോന്നി. പക്ഷെ, വീണ്ടും വീണ്ടും തിരുത്തിയെഴുതിയാല്‍ തീരുന്നതേയുള്ളൂ ഈ കുഴപ്പം. കാരണം സ്വന്തമായൊരു ശൈലി, സ്റ്റഫ് ഒക്കെ ശിവക്കുണ്ട്.
ദൃശ്യചാരുതയുടെ എഴുത്താണ് ശിവക്ക് (സി.വി. ബാലകൃഷ്ണനാണോ പ്രിയപ്പെട്ട എഴുത്തുകാരന്‍??)

മണിലാല്‍ said...

ewgt

പോങ്ങുമ്മൂടന്‍ said...

"ഈ മഴ ഒരിക്കലും അവസാനിക്കാതിരുന്നെങ്കില്‍," ഞാന്‍ വെറുതെ ആഗ്രഹിച്ചു.

അതെ, അത് തന്നെയാണ് ചങ്ങാതി എന്റെയും ആഗ്രഹം.
ഇനിയും വരാം. കൂടുതലെഴുതുക.

ഉപ ബുദ്ധന്‍ said...

ഈ പോസ്റ്റിംഗിന് ശേഷമാണ് കേരള‍ത്തില്‍ മഴ കുറഞ്ഞത്.

ദീപാങ്കുരന്‍ said...

മഴത്തണുപ്പിന്റെ കുളിരിനൊപ്പം ഇതുവരെച്ചൂടാത്ത മുടിയില്‍ മഞ്ഞിന്റെ മണവുമായി അവള്‍ വരും. എന്നോ ഹൃദയത്തിലേക്ക്‌ തുളച്ചുകയറിയ കാപ്പിപ്പൂവിന്റെ മണം തോന്നി ഇതു വായിച്ചപ്പോള്‍.... ഇനിയും അതിന്റെ തളിരിലകള്‍ വാടാതിരിക്കട്ടെ.... ആശംസകള്‍....

SABITH.K.P said...

thanx

http://livemalayalam.blogspot.com/

'മുല്ലപ്പൂവ് said...

നന്നായിട്ടുണ്ട്.........
നന്‍മകള്‍ നേരുന്നു...
സസ്നേഹം,
മുല്ലപ്പുവ്..!!

Raindrops said...

വളരെ നന്നായിട്ടുണ്ട് എഴുത്ത്.

മഞ്ഞിലെ കാല്‍പ്പാടുകള്‍ പെട്ടെന്ന് മാറുന്നതും ശ്രദ്ധിച്ചു !

മുകളിലെ ലിങ്കിലൂടെ പോയി വരാം. ഇനി.

വിജയലക്ഷ്മി said...

shiva, nannayirikunnu mone.aagramathil ethiyathupole thonunnu. ennum nannai ezhuthan kazhiyettey.

അപര്‍ണ..... said...

valare nannaayirikkunnu...:)

അലമ്പന്‍ said...

പാറശ്ശാലക്കാരാാാ...

നന്നായിട്ടുണ്ട്‌. ഇനിയും പ്രതീക്ഷിച്ചുകൊണ്ട്‌ ....

പാറശ്ശാലക്കടുത്തുള്ളവന്‍

kuttu said...

ഒരു കാര്യം പറയട്ടെ...വെറും വാക്കെന്നു കരുതി പുച്ഛിച്ചു തള്ളരുത്....ഈ പോസ്റ്റ് വായിച്ചപ്പോള്‍ ഒരു യാത്ര ചെയ്ത പോലെ..........(ബ്ലോഗിനെ കുറിച്ച് ചില സംശയങ്ങള്‍ നില നില്‍ക്കുന്നു...വിരോധമില്ലെങ്കില്‍ മെയില്‍ ID ഒന്ന് തരാമോ?എന്‍റെ മെയില്‍ ID kuttu.kuttu92@gmail.com)

ചോലയില്‍ said...

ഗൃഹാതുരത്വം തുളുമ്പുന്ന വരികള്‍. നന്നായിരിക്കുന്നു

mea culpa said...

nannayittunde.... iniyum ezhuthenam....

മുരളിക... said...

"ഈ മഴ ഒരിക്കലും അവസാനിക്കാതിരുന്നെങ്കില്‍," ഞാന്‍ വെറുതെ ആഗ്രഹിച്ചു.
മാഷേ എന്റെയും വല്യ ആഗ്രഹമാണ് അത്. അവസാനിക്കാത്ത മഴകള്‍...... :)
നല്ല പോസ്റ്റ്. ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന പോസ്റ്റ്.

VIPIN said...

oru thanutha oranje juice kudichathu pole...

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ഗൃഹാതുരത്വം തുളുമ്പുന്ന വരികള്‍............
ഈ മഴ ഒരിക്കലും അവസാനിക്കാതിരുന്നെങ്കില്‍," ഞാന്‍ വെറുതെ ആഗ്രഹിച്ചു.............പ്രണയം അത് എന്റെയും ഒരു ദു:ഖമാണ്...........

പ്രദീപ്കുമാര്‍ said...

പ്രണയത്തിനു കൂട്ടായി മഴ. ഒടുവില്‍ മഴ മാത്രം ബാക്കിയവും , അവളുടെ പാദസ്വരം കിലുങ്ങുന്നതുപോലെ...

കൊള്ളാം ശിവ..നന്നായിരിക്കുന്നു.

Raji Chandrasekhar said...

Siva,

താങ്കളുടെ ഭാവനയുതെയും അനുഭവങ്ങളുടെയും പൂമഴ പെയ്തുകൊണ്ടേയിരിക്കട്ടെ....

പിരിക്കുട്ടി said...

hello/....

pookalam vannittunde time kittumbol keri nokku tto

j.p (ജീവിച്ച്‌.പൊക്കോട്ടെ ) said...

കൊള്ളാം.......കളറു മാതിരിത്തന്നെ നന്നായിട്ടുണ്ട്.........ഇനിയും നന്നാക്കാന്‍ ഭാവുകങ്ങള്‍......“കളറല്ലാട്ടോ“....

Suraj said...

എന്റെ ബ്ലോഗില്‍ കമന്റ് ഇട്ട് എന്നെ പ്രോത്സാഹിപിച്ച പ്രിയ സുഹ്രുത്തേ... നന്ദി... ഒരായിരം നന്ദി..

Lisa said...

nannayittundu. valereyere....

Sureshkumar Punjhayil said...

Good work... Best wishes...!!!

Tin2 said...

ഇയാളുടെ ബ്ലോഗില്‍... കാടിന്റെ ഒരു അനുഭവമാണു...പ്രകൃതിമനോഹരമായ ഒരിടത്തേക്കു ഇറങ്ങിച്ചെന്ന ഫീല്‍...
ചാറ്റല്‍ മഴ നനയുന്നതു പോലെ...
God Bless

puTTuNNi said...

മനോഹരം...

"പിന്നെയും പിന്നെയും അവള്‍ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനം" കേള്‍ക്കാന്‍ ഇടയാകട്ടെ... അങ്ങിനെ ഒരു പ്രണയമഴ ആകട്ടെ എന്നാശംസിക്കുന്നു..

jayarajmurukkumpuzha said...

kaanamarayathu ninnalum neeyum chinnahalliyum ente hridayathinte bhagamayikkazhinju

കുറ്റ്യാടിക്കാരന്‍|Suhair said...

ഇന്ന് ഞാന്‍ ശിവയുടെ മുഴുവന്‍ പോസ്റ്റുകളും വായിച്ചു.
വല്ലാത്തൊരു സുഖമുണ്ട് ശിവാ താങ്കളുടെ എഴുത്തിന്...

വളരെ സന്തോഷമുണ്ട്, ഇത് വായിക്കാന്‍ കഴിഞ്ഞതില്‍...

മേഘമല്‍ഹാര്‍(സുധീര്‍) said...

വേനല്‍ മഴ ഹൃദയത്തിലേക്ക്‌ പെയ്തിറങ്ങുന്നതുപോലെ... നല്ലതു വരട്ടെ..

ഈ ലോകം മനോഹരമാണെന്ന് ഞാന്‍ ഇന്നലെയാണ് അറിഞ്ഞത് , കാരണം ഇന്നലെ വരെ ഞാന്‍ ഒരു സെന്ടിമെന്ടല്‍ ഇടിയറ്റ് ആയിരുന്നു said...

sivan chetta ,
thankyou for your valuable feed back,i feel a smell of rain from here,i am a new comer in blog world ,expecting your valuable and precious support in next time
shafeek

ശ്രീഇടമൺ said...

എങനെ വിവരിക്കണം എന്നറിയില്ല...കാപ്പിപ്പൂക്കളുടെ മണവും..തണുത്ത മഞ്ഞിന്റെ മണവും എന്നെ ഉന്മത്തനാക്കുന്നു...ഡിസംബറിലെ ആ തണുത്ത സായാഹ്നത്തില്‍ ചിന്നഹള്ളിയില്‍ നിന്നു മഗ്ഗിയിലേക്കുള്ള വിജനമായ കല്‍പ്പാതയിലൂടെ ഞാന്‍ നടന്നു പോയതു പോലെ...

keerthi said...

ഒരു മഴ നനഞ്ഞതു പോലെ....

നല്ല രസം....

----

malabar cooking said...

very amazing your writing skill.

sreeraj said...

ethra manoharamaya varikal enikku valare istamayi ee moodinu kurachu koodi neelam undayirunnu enkil ennu njan asichu..njan vendum ithu polulla nalla creations thannil ninnu pratheeshikkunnu...njan blogil puthiya alanu...

sreeraj said...

ente blogil adyamayi postitta ente suhrithine nandi

raadha said...

പോസ്റ്റ് വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് ഉറക്കെ ഉറക്കെ കരയാന്‍ തോന്നി. :(
നഷ്ടപ്പെട്ട പലതിനെയും ഓര്‍മിപ്പിക്കുന്ന പോസ്റ്റ്. അഭിനന്ദനങ്ങള്‍.

നരിക്കുന്നൻ said...

ശിവ
എവിടെ നമ്മുടെ ചിന്നഹള്ളി ഡയറിയിൽ ഒന്നും പുതിയതായി കാണുന്നില്ലല്ലോ? യാത്രയിലാണോ?

ഗോപക്‌ യു ആര്‍ said...

അസ്സല്‍ ശൈലി....

Thamburu .....Thamburatti said...

വായിക്കാന്‍ ആഗ്രഹിച്ചത്‌

മുല്ല said...

ഉത്തമഗീതം.

Post a Comment

 
 
Copyright © ചിന്നഹള്ളി ഡയറി